x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പം​കൊ​ല്ലി-​ക​ര്‍​പ്പൂ​ര​ക്കാ​ട് റോ​ഡ് ത​ക​ര്‍​ന്നു; ജ​നം ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: August 23, 2026 04:04 AM IST | Updated: August 23, 2026 04:04 AM IST

ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന കാ​പ്പം​കൊ​ല്ലി-​ക​ര്‍​പ്പൂ​ര​ക്കാ​ട് റോ​ഡ്.

മേ​പ്പാ​ടി: പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പം​കൊ​ല്ലി-​ക​ര്‍​പ്പൂ​ര​ക്കാ​ട് റോ​ഡ് ത​ക​ര്‍​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. മ​ഴ പെ​യ്താ​ല്‍ റോ​ഡ് ചെ​ളി​ക്കു​ള​മാ​കു​ന്ന സ്ഥി​തി​യാ​ണ്. അ​നേ​കം കു​ടും​ബ​ങ്ങ​ള്‍ ദി​നേ​ന യാ​ത്ര​യ്ക്ക് ആ​ശ്ര​യി​ക്കു​ന്ന​താ​ണ് റോ​ഡ്.

ഇ​തു​വ​ഴി ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടി​ക്ക​ടി കേ​ടാ​കു​ന്ന​ത് ഉ​ട​മ​ക​ള്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​ക​യാ​ണ്. കു​ഴി​യി​ല്‍ വീ​ണ് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത് അ​പൂ​ര്‍​വ​ത​യ​ല്ല. ഈ ​റോ​ഡി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വി​മു​ഖ​ത​യാ​ണ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് പ​ല​വ​ട്ടം അ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Tags : Nattuvishesham District News Kappamkolli-Karpurakadu road collapses

Recent News

Corehub Up