x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള കെ​എ​ഫ്എ അ​വാ​ര്‍​ഡ് ഷ​ഫീ​ഖ് ഹ​സ​ൻ മ​ഠ​ത്തി​ലി​ന്

വെബ് ഡെസ്ക്
Published: August 23, 2026 04:41 AM IST | Updated: August 23, 2026 04:41 AM IST

ഷ​ഫീ​ഖ് ഹ​സ​ന്‍ മ​ഠ​ത്തി​ലി​ന് എ​എ​ഫ്സി പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ൾ ക​മ്മി​റ്റി അം​ഗം അ​നി​ല്‍ കു​മാ​ര്‍ അ​വാ​ര്‍​ഡ് കൈ​മാ​റു​ന്നു.

ക​ണ്ണൂ​ര്‍: കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള അ​വാ​ര്‍​ഡ് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി സ​ഹ​പ​രി​ശീ​ല​ക​ന്‍ ഷ​ഫീ​ഖ് ഹ​സ​ൻ മ​ഠ​ത്തി​ലി​ന്. 2025-26 സീ​സ​ണി​ല്‍ ആ​സാ​മി​ൽ ന​ട​ന്ന എ​ഴു​പ​ത്തൊ​ന്പ​താ​മ​ത് ദേ​ശീ​യ സ​ന്തോ​ഷ് ട്രോ​ഫി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. ‌

കേ​ര​ള ടീ​മി​നെ റ​ണ്ണ​റ​പ്പാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ന​ട​ന്ന മു​പ്പ​ത്തെ​ട്ടാ​മ​ത് ദേ​ശീ​യ ഗെ​യിം​സി​ല്‍ 27 വ​ര്‍​ഷ​ത്തി​ന് ശേ​ഷം സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യ കേ​ര​ള ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നും 2025 ല്‍ ​ന​ട​ന്ന അ​ണ്ട​ര്‍ 19 സാ​ഫ് ക​പ്പി​ല്‍ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു. എ​ഐ​എ​ഫ്എ​ഫി​ന്‍റെ ലൈ​സ​ന്‍​സ് കോ​ഴ്‌​സ് ഇ​ന്‍​സ്ട്ര​ക്ട​റു​മാ​ണ്. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up