ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ കർഷകച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്യുന്നു.
ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ കർഷകച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. രയറോം പാലത്തിനു സമീപത്തുള്ള ആഴ്ച ചന്തയിൽ 25 വരെയാണ് കർഷക ചന്ത നടക്കുന്നത്.
വിപണി വിലയേക്കാളും 30 ശതമാനം വിലക്കുറവിലാണു പച്ചക്കറികൾ വിൽപന നടത്തുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റീമോൾ ബിജു, ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരിയിൽ, പഞ്ചായത്തംഗം ഐസക്ക് മുണ്ടിയങ്കൽ, കെ.വി. കുഞ്ഞമ്പു, റംഷീന നൗഷാദ്, ലിജി മാത്യു, കൃഷി ഓഫീസർ അഞ്ജു സണ്ണി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews