കണ്ണൂർ ഗവ. കോളജ് ഓഫ് എൻജിനിയറിംഗിലെ 2026 ബാച്ചിന്റെ ബിരുദദാനം കോളജ് ഓഡിറ്റോറിയത്തില്‍ നടന്നപ്പോൾ.
കണ്ണൂര്‍: ഗവ. കോളജ് ഓഫ് എൻജിനിയറിംഗിലെ 2026 ബാച്ചിന്റെ ബിരുദദാനം കോളജ് ഓഡിറ്റോറി യത്തില്‍ നടന്നു. വിവിധ എൻജിനിയറിംഗ് വിഭാഗങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ 311 വിദ്യാഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതില്‍ 250 ബിടെക്, 58 എംടെക്, മൂന്ന് പിഎച്ച്ഡി ബിരുദധാരികളാണുള്ളത്. ഐഐടി ബോംബെ മുന്‍ ഡയറക്ടറും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയര്‍മാനുമായ പ്രഫ. സുഭാഷിസ് ചൗധരി മുഖ്യാതിഥിയായിരുന്നു. മെഡല്‍ ഓഫ് ഓണര്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ്, ബിരുദാനന്തര ബിരുദധാരികള്‍ക്കുള്ള സര്‍ട്ടിഫി ക്കറ്റുകള് എന്നിവ അദ്ദേഹം വിതരണം ചെയ്തു. കോളജിന്റെ രണ്ടാം ബാച്ചിലെ പൂര്‍വവിദ്യാര്‍ഥിയും തിരുവനന്തപുരം ഓഗ്സെന്‍സ് ലാബ് സ്ഥാപകനുമായ എൻജിനിയര്‍ സുധീര്‍ കൃഷ്ണന് വിശിഷ്ടാതിഥിയായിരുന്നു.
സിവില്‍ എൻജിനിയറിംഗ് വിഭാഗത്തില്‍ 52 ബിടെക്, 28 എംടെക്, ഒരു പിഎച്ച്ഡി ഉള്‍പ്പെടെ 81 പേരും, മെക്കാനിക്കല്‍ എൻജിനിറിംഗില് 39 ബിടെക് ഉള്‍പ്പെടെ 43 പേരും ബിരുദം നേടി. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തില്‍ 44 ബിടെക്, ഏഴ് എംടെക്, രണ്ട് പിഎച്ച്ഡി ഉള്‍പ്പെടെ 53 പേരും, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനിയറിംഗ് വിഭാഗത്തില്‍ 60 ബിടെക്, 13 എംടെക് ഉള്‍പ്പെടെ 73 പേരും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനിയറിംഗ് വിഭാഗ ത്തില്‍ 55 ബിടെക്, ആറ് എംടെക് ഉള്‍പ്പെടെ 61 പേരും ബിരുദം ഏറ്റുവാങ്ങി.
2026 ബാച്ചിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനി കെ. ജ്യോതിശ്രീ ബിരുദ വിഭാഗത്തിലെ ജിസിഇകെബി ടെക് മെഡല്‍ ഓഫ് ഓണറിനും ബിരുദാനന്തരബിരുദ വിഭാഗത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയൻസ് വിദ്യാര്‍ഥിനി സ്നേഹ ശശിധരന് ജിസിഇകെ എംടെക് മെഡല്‍ ഓഫ് ഓണറിനും അര്‍ഹയായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ശ്രീകുമാര്‍, ഡോ. എ. രഞ്ജിത് റാം, റിഷാന റഹ്മാന് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews