x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വി​​​​ളി​​​​ക്കൂ, ഒ​​​​പ്പം ചേ​​​​രാം' ഗോ​ത്രവി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​രത്തിൽ രാ​​​​ഹു​​​​ൽ‌ ഗാ​​​​ന്ധി

വെബ്ഡെസ്ക്
Published: August 23, 2026 02:45 AM IST | Updated: August 23, 2026 02:45 AM IST

ഛത്രോ​​​​ൺ കി ​​​​ഗൂ​​​​ഞ്ചിൽ വിദ്യാർഥികളുമായി സം​​​​വ​​​​ദി​​​​ക്കു​​​​ന്ന രാഹുൽ ഗാന്ധി.

പൂ​​​​ന: സു​​​​ര​​​​ക്ഷ​​​​യു​​​​ടെ​​​​യും പ​​​​ഠ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പേ​​​​രി​​​​ൽ പൂ​​​​ന​​​​യി​​​​ൽ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം തു​​​​ട​​​​രു​​​​ന്ന ഗോ​​​​ത്രവി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ചേ​​​​രാ​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​ന​​​​വു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. “എ​​​​ന്നെ വി​​​​ളി​​​​ച്ചാ​​​​ൽ, നി​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ഞാ​​​​നും സ​​​​മ​​​​ര​​​​ത്തി​​​​നി​​​​രി​​​​ക്കാം” -​​​​പൂ​​​​ന എ​​​​സ്എ​​​​സ്പി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച "ഛത്രോ​​​​ൺ കി ​​​​ഗൂ​​​​ഞ്ച്' എ​​​​ന്ന​​​​പേ​​​​രി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ലോ​​​​ക്സ​​​​ഭാ ​പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സൗ​​​​ക​​​​ര്യം, സാ​​​​ന്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ, പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സൗ​​​​ക​​​​ര്യം, സൈ​​​​ബ​​​​ർ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ പീ​​​​ഡ​​​​നം ഉ​​​​ൾ​​​​പ്പ​​​ടെ ഒ​​​​ട്ടേ​​​​റെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി രാ​​​​ഹു​​​​ൽ ഏ​​​​റെ​​​​നേ​​​​രം സം​​​​സാ​​​​രി​​​​ച്ചു. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പൂ​​​​ന​​​​യി​​​​ലെ മ​​​​ൻ​​​​ജാ​​​​രി​​​​യി​​​​ൽ പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​മാ​​​​യി ഗോ​​​​ത്ര​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​മ​​​​ര​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​വും, ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ കാ​​​​ര്യ​​​​വും രാ​​​​ഹു​​​​ലി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

“ഒ​​​​രു പു​​​​രു​​​​ഷ​​​​ന്‍റെ​​​​യും അ​​​​ടി​​​​മ​​​​യ​​​​ല്ല സ്ത്രീ​​​​ക​​​​ൾ”

സ്ത്രീ​​​​ക​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന മാ​​​​ന​​​​സി​​​​കാ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ടം മ​​​​നു​​​​സ്മൃ​​​​തി​​​​യാ​​​​ണെ​​​​ന്നും ആ ​​​​ചി​​​​ന്താ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു നി​​​​ല​​​​വി​​​​ലെ പോ​​​​രാ​​​​ട്ട​​​​മെ​​​​ന്നും ഛത്രോ​​​​ൺ കി ​​​​ഗൂ​​​​ഞ്ച് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നീ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ​​​​യും സ്ത്രീ​​​​ക​​​​ളെ​​​​യും കൂ​​​​ട്ടി​​​​നു​​​​ള്ളി​​​​ൽ ത​​​​ള​​​​ച്ചി​​​​ടാ​​​​നാ​​​​ണു ബി​​​​ജെ​​​​പി-​​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് ശ​​​​ക്തി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ അ​​​​ത്ത​​​​ര​​​​മൊ​​​​രു ഇ​​​​ന്ത്യ​​​​യെ​​​​യ​​​​ല്ല, എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ബ​​​​ഹു​​​​മാ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യെ​​​​യാ​​​​ണു ത​​​​ങ്ങ​​​​ൾ സ്വ​​​​പ്നം കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

70 കോ​​​​ടി സ്ത്രീ​​​​ക​​​​ളു​​​​ടെ വേ​​​​റി​​​​ട്ട ജീ​​​​വി​​​​ത​​​​യാ​​​​ത്ര​​​​ക​​​​ളും ഭാ​​​​വ​​​​ന​​​​ക​​​​ളും സ്വ​​​​പ്ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​മ്പ​​​​ത്ത്. ഇ​​​​ന്ത്യ​​​​ൻ സ്ത്രീ​​​​ക​​​​ൾ ഇ​​​​ന്നും അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നാ​​​​ദ​​​​ര​​​​വി​​​​നും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ര​​​​യാ​​​​കു​​​​ന്നു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന ലൈം​​​​ഗി​​​​ക അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ 99 ശ​​​​ത​​​​മാ​​​​ന​​​​വും പു​​​​റ​​​​ത്ത​​​​റി​​​​യു​​​​ന്നി​​​​ല്ല. 84 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ൾ​​​​ക്കും ജോ​​​​ലി​​​​ക്കു പോ​​​​കാ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​വാ​​​​ദം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ജോ​​​​ലി ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ൾ​​​​ക്കു പു​​​​രു​​​​ഷ​​​​ന്മാ​​​​രേ​​​​ക്കാ​​​​ൾ 25 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വ് വേ​​​​ത​​​​ന​​​​മാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് -​​​​രാ​​​​ഹു​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ദ്ദേ​​​​ഹം ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ആ​​​​യി​​​​രം യു​​​​വാ​​​​ക്ക​​​​ളി​​​​ൽ 12 പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് സ്ഥി​​​​ര​​​​ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. യു​​​​വാ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​യം ഡി​​​​ജി​​​​റ്റ​​​​ൽ ലോ​​​​ക​​​​ത്തെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ഡി​​​​ക്‌​​​​ഷ​​​​നു​​​​ക​​​​ളി​​​​ലൂ​​​​ടെ പ്ര​​​​മു​​​​ഖ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഭീ​​​​മ​​​​ന്മാ​​​​ർ അ​​​​പ​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ർ​​​​ഹ​​​​മാ​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ രാ​​​​ജ്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ആ​​​​ളെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് കോ​​​​ടി​​​​ക​​​​ൾ ഒ​​​​ഴു​​​​ക്കി​​​​: ബി​​​​ജെ​​​​പി

പൂ​​​​ന​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘ഛത്രോ ൺ ​​​​കി ഗൂ​​​​ഞ്ച്’പ​​​​രി​​​​പാ​​​​ടി​​​​ക്ക് ആ​​​​ളെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് കോ​​​​ടി​​​​ക​​​​ൾ ഒ​​​​ഴു​​​​ക്കി​​​​യെ​​​​ന്നു ബി​​​​ജെ​​​​പി. പ​​​​രി​​​​പാ​​​​ടി ‘ഛാത്രോൺ കി ഗൂ​​​​ഞ്ച്’ (വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ശ​​​​ബ്‌​​​​ദം) അ​​​​ല്ലെ​​​​ന്നും ‘പൈ​​​​സ കീ ​​​​ഗൂ​​​​ഞ്ച്’ (പ​​​​ണ​​​​ത്തി​​​​ന്‍റെ ശ​​​​ബ്‌‌​​​​ദം) ആ​​​​ണെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ച ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് ന​​​​വ്‌​​​​നാ​​​​ഥ് ബാ​​​​ൻ, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് 30,000 മു​​​​ത​​​​ൽ 35,000 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി ആ​​​​ളു​​​​ക​​​​ളെ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നും പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നും ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Tags : RahulGandhi TribalStudents Struggle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up