x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരോമ ചുണ്ടന് നെഹ്റു ട്രോഫി

ടോം ​ജോ​ർ​ജ്
Published: August 23, 2026 02:59 AM IST | Updated: August 23, 2026 03:04 AM IST

72-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി മ​ത്സ​ര​ത്തി​ൽ കൊ​ല്ലം അ​രോ​മ ബോ​ട്ട് ക്ല​ബ് ന​യി​ച്ച അ​രോ​മ-1 ചു​ണ്ട​ന്‍ (10-ാം നമ്പർ) ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​ക്കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും തി​ങ്ങി​നി​റ​ഞ്ഞ വ​ള്ളം​ക​ളി​പ്രേ​മി​ക​ള്‍ ഒ​രേ​ മ​ന​സാ​യി ആ​ര്‍പ്പും ആ​ര​വ​മു​യ​ര്‍ത്ത​വേ അ​വി​സ്മ​ര​ണീ​യ​മാ​യൊ​രു പോ​രാ​ട്ട​ത്തി​ലൂ​ടെ നെ​ഹ്റു​ ട്രോ​ഫി കൊ​ല്ല​ത്തേ​ക്ക്.

കൊ​ല്ലം അ​രോ​മ ബോ​ട്ട് ക്ല​ബ് ന​യി​ച്ച അ​രോ​മ-1 ചു​ണ്ട​ന്‍ 72-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ടു. 4.23.328 മി​നി​റ്റി​ല്‍ പു​ന്ന​മ​ട​യി​ലെ 1150 മീ​റ്റ​ര്‍ ട്രാ​ക്കി​ലൂടെ പ​റ​ന്ന് ക​ന്നി​യ​ങ്ക​ത്തി​ലൂ​ടെ​യാ​ണ് ചു​ണ്ട​ന്‍ കി​രീ​ടം നേ​ടി​യ​ത്.

എ​ന്നാ​ല്‍ 4.14.35 മി​നി​റ്റി​ല്‍ നെ​ഹ്‌​റു​ട്രോ​ഫി നേ​ടി​യ മു​ന്‍ റി​ക്കാ​ര്‍ഡ് ത​ക​ര്‍ക്കാ​നാ​യി​ല്ല. ര​ഞ്ജി​ത്ത് സ​ജീ​വ് കൊ​ച്ചു​മോ​നാ​ണ് ക്യാ​പ്റ്റ​ൻ.

അ​നു ആ​ല്‍ബ​ര്‍ട്ട് പു​ലി​ക്കാ​ട്ടി​ലും അ​ന്ന റോ​സ് ജി​ന്‍റോ​യും കാ​പ്റ്റ​ൻ​മാ​രാ​യു​മുള്ള പി​ബി​സി പു​ന്ന​മ​ട എ​ന്‍സി​എ​ഫ്‌​സി ബോ​ട്ട് ക്ല​ബ് ന​യി​ച്ച ന​ടു​ഭാ​ഗം ചു​ണ്ട​നാ​ണ് ര​ണ്ടാം സ്ഥാ​നം. പ​ത്മ​കു​മാ​ര്‍ ക്യാ​പ്റ്റ​നാ​യു​ള്ള യു​ബി​സി കൈ​ന​ക​രി എ​ഫ്സി​യു​ടെ വീ​യ​പു​രം മൂ​ന്നും ന​ബീ​ഷ്‌​കു​മാ​ര്‍, സോ​ളി​ വ​ര്‍ഗീ​സ്, ജോ​ഷ്വ​ചാ​ണ്ടി എ​ന്നി​വ​ര്‍ ക്യാ​പ്റ്റ​ന്മാ​രാ​യ പ​ള്ളാ​തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബിന്‍റെ മേ​ല്‍പാ​ടം ചു​ണ്ട​ന്‍ നാ​ലാം​സ്ഥാ​ന​വും നേ​ടി.

ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ കെ.​ജി. ഏ​ബ്ര​ഹാം ക്യാ​പ്റ്റ​നാ​യു​ള്ള നി​ര​ണം ബോ​ട്ട് ക്ല​ബ്ബിന്‍റെ നി​ര​ണം ചു​ണ്ട​ന്‍ ഒ​ന്നാം​സ്ഥാ​ന​വും രാ​ഹു​ല്‍ പ്ര​കാ​ശ് ക്യാ​പ്റ്റ​നാ​യ കു​മ​ര​കം ഇ​മ്മാ​നു​വേ​ല്‍ ബോ​ട്ട് ക്ല​ബ്ബിന്‍റെ ആ​ര്‍പ്പൂ​ക്ക​ര ചു​ണ്ട​ന്‍ ര​ണ്ടാം ​സ്ഥാ​ന​വും എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍ ക്യാ​പ്റ്റ​നാ​യു​ള്ള എ​ന്‍ബി​സി നാ​ട്ട​കം ബോ​ട്ട്ക്ല​ബ്ബിന്‍റെ ചെ​റു​ത​ന മൂ​ന്നാം​ സ്ഥാ​ന​വും, റെ​നി ഫി​ലി​പ്പോ​സ് കാ​പ്റ്റ​നാ​യ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ്ബിന്‍റെ പു​ണ്യാ​ള​ന്‍ നി​ര​ണം നാ​ലാം​ സ്ഥാ​ന​വും നേ​ടി.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ​ള്ളം​ക​ളി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Tags : AromaChundan NehruTrophy AromaBoatClub Vallamkali Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up