x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് 2,000 ക​ർ​ഷ​ക ച​ന്ത​ക​ൾ​ക്കു തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: August 23, 2026 03:44 AM IST | Updated: August 23, 2026 03:44 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മി​​​ക​​​ച്ച വി​​​പ​​​ണി​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ന്യാ​​​യ​​​വി​​​ല​​​യി​​​ൽ ഗു​​​ണ​​​മേ·​​​യു​​​ള്ള കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 2,000 ‘ഓ​​​ണ​​​സ​​​മൃ​​​ദ്ധി 2026’ ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കൃ​​​ഷി​​​മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് നി​​​ർ​​​വ​​​ഹി​​​ച്ചു. 25 വ​​​രെ​​​യാ​​​ണ് ഓ​​​ണ​​​ക്കാ​​​ല ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

ഓ​​​ണ​​​ക്കാ​​​ല വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ച്ചു ക​​​ർ​​​ഷ​​​ക​​​ന് മി​​​ക​​​ച്ച വി​​​ല​​​യും ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ന്യാ​​​യ​​​വി​​​ല​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ശ​​​ക്ത​​​മാ​​​യ വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് ഓ​​​ണ​​​സ​​​മൃ​​​ദ്ധി ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ളി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് വി​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന അ​​​നാ​​​വ​​​ശ്യ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും ഊ​​​ഹ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​നു​​​മെ​​​തി​​​രാ​​​യ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ കൂ​​​ടി​​​യാ​​​ണി​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ബ്സി​​​ഡി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

2,000 ക​​​ർ​​​ഷ​​​ക ച​​​ന്ത​​​ക​​​ളി​​​ൽ 1,074 എ​​​ണ്ണം കൃ​​​ഷി​​​വ​​​കു​​​പ്പും 766 ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പും 160 എ​​​ണ്ണം വി​​​എ​​​ഫ്പി​​​സി​​​കെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടു സം​​​ഭ​​​രി​​​ക്കു​​​ന്ന പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്ക് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ മൊ​​​ത്ത​​​വ്യാ​​​പാ​​​ര വി​​​ല​​​യേ​​​ക്കാ​​​ൾ 10 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കും. ജൈ​​​വ കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കും. ജൈ​​​വ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ മൊ​​​ത്ത​​​വ്യാ​​​പാ​​​ര വി​​​ല​​​യേ​​​ക്കാ​​​ൾ 20 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കി ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് സം​​​ഭ​​​രി​​​ക്കു​​​ക​​​യും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ ചി​​​ല്ല​​​റ​​​വി​​​ല​​​യേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പി​​​ന്‍റെ പ​​​ച്ച​​​ക്ക​​​റി സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 2.73 കോ​​​ടി​​​യി​​​ല​​​ധി​​​കം കു​​​ടി​​​ശി​​​ക ന​​​ൽ​​​കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​തു​​​ക പൂ​​​ർ​​​ണ​​​മാ​​​യി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന് കൃ​​​ഷി​​​ഭ​​​വ​​​നെ സ്മാ​​​ർ​​​ട്ട് കൃ​​​ഷി​​​ഭ​​​വ​​​നാ​​​യി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ടി. ​​​സി​​​ദ്ദി​​​ഖ് ച​​​ട​​​ങ്ങി​​​ൽ അ​​​റി​​​യി​​​ച്ചു.

Tags : FarmersMarket open State Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up