x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വളർച്ചയിൽ മിഷനറിമാരുടെ പങ്ക് നിസ്തുലം: മേ​​ഘാ​​ല​​യ മു​​ഖ്യ​​മ​​ന്ത്രി

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ന്‍
Published: August 23, 2026 04:14 AM IST | Updated: August 23, 2026 04:14 AM IST

ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാബാ​​​​​വ​​​​​യുമായി സംഭാഷണത്തിലേർപ്പെട്ട മേ​​​ഘാ​​​ല​​​യ മു​​​ഖ‍്യ​​​മ​​​ന്ത്രി കോ​​​​​

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: മേ​​​​​ഘാ​​​​​ല​​​​​യ​​ അ​​​ട​​​ക്കം മു​​​​​ഴു​​​​​വ​​​​​ൻ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വ​​​ള​​​ർ​​​ച്ച​​​യി​​​ലും വി​​​ക​​​സ​​​ന​​​ത്തി​​​ലും ക്രൈ​​​സ്ത​​​വ മി​​​ഷ​​​ന​​​റി​​​മാ​​​രു​​​ടെ പ​​​ങ്ക് അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ണെ​​​ന്ന് മേ​​​ഘാ​​​ല​​​യ മു​​​ഖ‍്യ​​​മ​​​ന്ത്രി കോ​​​​​ണ്‍​റാ​​​​​ഡ് സാം​​​​​ഗ‌്മ. ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാബാ​​​​​വ​​​​​യു​​​​​ടെ മെ​​​​​ത്രാ​​​​​ഭി​​​​​ഷേ​​​​​ക ര​​​​​ജ​​​​​ത​​​​​ജൂ​​​​​ബി​​​​​ലി​​​​​യു​​​​​ടെ സ​​​​​മാ​​​​​പ​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് പ​​​​​ട്ടം സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് ഗ്രൗ​​​​​ണ്ടി​​​​​ല്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സ​​​മ്മേ​​​ള​​​ന​​​​​ത്തി​​​​​ല്‍ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി പ​​​ങ്കെ​​​ടു​​​ത്ത് പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

സ​​​​​ര്‍​ക്കാ​​​​​രു​​​​​ക​​​​​ള്‍ വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പു​​​ത​​​​​ന്നെ ക്രൈ​​​സ്ത​​​വ മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ര്‍ അ​​​​​വ​​​​​രു​​​​​ടെ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. ഒ​​​​​രു സ​​​​​ര്‍​ക്കാ​​​​​ര്‍ ഡി​​​​​പ്പാ​​​​​ര്‍​ട്ട്മെ​​​​​ന്‍റു​​​​​ം ഇ​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്തും അ​​​​​വ​​​​​ര്‍ അ​​​​​തു ചെ​​​​​യ്തു എ​​​​​ന്ന​​​​​താ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യം. കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്കു വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ള്‍ തു​​​​​റ​​​​​ന്നു. ഒ​​​​​രു ഹെ​​​​​ല്‍​ത്ത് ഡി​​​​​പ്പാ​​​​​ര്‍​ട്ടു​​​​​മെ​​​​​ന്‍റും സ​​​​​ര്‍​ക്കാ​​​​​രി​​​​​ല്‍ ഇ​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ച്ചു. യാ​​​​​തൊ​​​​​ന്നും പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാ​​​​​തെ അ​​​​​വ​​​​​ര്‍ അ​​​​​വി​​​​​ടെ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ചു.

ഒ​​​​​ട്ടേ​​​​​റെ സി​​​​​സ്റ്റ​​​​​ര്‍​മാ​​​​​രും വൈ​​​​​ദി​​​​​ക​​​​​രും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍നി​​​​​ന്നെ​​​​​ത്തി ത​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഇ​​​​​ന്നും സേ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്നു. ഇ​​​​​തി​​​​​ല്‍ സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ന്‍ ഡോ. ​​​ജോ​​​​​സ് ചി​​​​​റ​​​​​യ്ക്ക​​​​​ല്‍, സി​​​​​സ്റ്റ​​​​​ര്‍ റോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ പേ​​​​​രു​​​​​ക​​​​​ള്‍ എ​​​​​ടു​​​​​ത്തു​​​പ​​​​​റ​​​​​യാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു​​​വെ​​​ന്ന് കോ​​​​​ണ്‍​റാ​​​​​ഡ് സാംഗ‌്മ പ​​​റ​​​ഞ്ഞു.

സി​​​​​സ്റ്റ​​​​​ര്‍ റോ​​​​​സ് ഗ്രാ​​​​​മ​​​​​വാ​​​​​സി​​​​​ക​​​​​ളാ​​​​​യ ക​​​​​ര്‍​ഷ​​​​​ക​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത നി​​​​​ല​​​​​വാ​​​​​രം ഉ​​​​​യ​​​​​ര്‍​ത്തു​​​​​ന്ന​​​​​തി​​​​​നും അ​​​​​വ​​​​​ര്‍​ക്ക് വീ​​​​​ടു​​​​​ക​​​​​ള്‍ നി​​​​​ര്‍​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്നു.
ത​​​​​ന്‍റെ പി​​​​​താ​​​​​വ് മു​​​​​ന്‍ ലോ​​​​​ക്‌​​​​​സ​​​​​ഭാ സ്പീ​​​​​ക്ക​​​​​ര്‍ പി.​​​​​എ. സാ​​​​​ഗ‌്മ​​ ക്രി​​​​​സ്റ്റ്യ​​​​​ന്‍ മി​​​​​ഷ​​​​​ന്‍റെ ഒ​​​​​രു ഉ​​​​​ത്പ​​​​​ന്ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു.

പി​​​​​താ​​​​​വി​​​​​ന് ഏ​​​​​ഴോ എ​​​​​ട്ടോ വ​​​​​യ​​​​​സു​​​​​ള്ള​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ത്ത​​​​​ച്ഛ​​​​​ന്‍ മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പി​​​​​ന്നീ​​​​​ട് മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ വ​​​​​ള​​​​​ര്‍​ത്തി​​​​​യ​​​​​ത്. ക്രൈ​​​​​സ്ത​​​​​വ മൂ​​​​​ല്യ​​​​​ങ്ങ​​​​​ള്‍ അ​​​​​ദ്ദേ​​​​​ഹം പ​​​​​ഠി​​​​​ച്ചു. ന​​​​​ല്ല ക്രൈ​​​​​സ്ത​​​​​വ​​​​​നാ​​​​​കു​​​​​ന്ന​​​​​തി​​​​​ന​​​​​ല്ല, ന​​​​​ല്ല മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ​​മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​ര്‍ ത​​​​​ന്‍റെ പി​​​​​താ​​​​​വി​​​​​നെ പ​​​​​ഠി​​​​​പ്പി​​​​​ച്ച​​​​​ത്. ത​​​​​ന്‍റെ പി​​​​​താ​​​​​വ് നേ​​​​​ടി​​​​​യ​​​​​തെ​​​​​ല്ലാം ഈ ​​​​​മി​​​​​ഷ​​​​​ന​​​​​റി​​​​​മാ​​​​​രി​​​​​ല്‍നി​​​​​ന്നു​​​ പ​​​​​ഠി​​​​​ച്ച​​​​​താ​​​​​ണ്. ഇ​​​​​ന്ന് താ​​​​​ന്‍ ഇ​​​​​വി​​​​​ടെ നി​​​​​ല്‍​ക്കു​​​​​ന്ന​​​​​ത് ആ ​​​​​അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​യി കാ​​​​​ണാ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​​​ന്‍റെ പി​​​​​താ​​​​​വ് ആ​​​​​രം​​​​​ഭി​​​​​ച്ച സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ തു​​​​​ട​​​​​ര്‍​ച്ച ഇ​​​​​ന്നു​​​​​മു​​​​​ണ്ട്. ഒ​​​​​രാ​​​​​ള്‍​ക്ക് ഒ​​​​​രു സ​​​​​ഹാ​​​​​യം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സേ​​​​​വ​​​​​ന​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​ഠി​​​​​പ്പി​​​​​ച്ചു. വൈ​​​​​ദി​​​​​ക​​​​​രോ സ​​​​​ന്യ​​​​​സ്തരോ സി​​​​​സ്റ്റ​​​​​ര്‍​മാ​​​​​രോ പൊ​​​​​തു​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രോ ആ​​​​​ക​​​​​ട്ടെ, എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും ല​​​​​ക്ഷ്യം ഒ​​​​​ന്നാ​​​​​ണ്. നാം ​​​​​വ്യ​​​​​ത്യ​​​​​സ്ത​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ല്‍ ചെ​​​​​യ്യു​​​​​ന്നു​​​​​വെ​​​​​ന്നു മാ​​​​​ത്രം.

ന​​​​​മ്മു​​​​​ടെ ജ​​​​​ന​​​​​ത്തി​​​​​നും രാ​​​​​ജ്യ​​​​​ത്തി​​​​​നു​​​​​മാ​​​​​യാ​​​​​ണ് എ​​​​​ല്ലാം ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ഇ​​​​​താ​​​​​ണ് ക്രി​​​​​സ്റ്റ്യാ​​​​​നി​​​​​റ്റി​​​​​യു​​​​​ടെ മൂ​​​​​ല്യം. ഇ​​​​​താ​​​​​ണ് പ്ര​​​​​ചോ​​​​​ദ​​​​​നാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി ക​​​​​ര്‍​ദി​​​​​നാ​​​​​ള്‍ മാ​​​​​ര്‍ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാബാ​​​​​വ ചെ​​​​​യ്യു​​​​​ന്ന​​​​​തും. മാ​​​​​ര്‍ ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാബാ​​​​​വ​​​​​യ്ക്ക് ത​​​ന്‍റെ പി​​​താ​​​വു​​​മാ​​​യി ന​​​​​ല്ല സൗ​​​​​ഹൃ​​​​​ദ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. താ​​​​​ന്‍ ഇ​​​​​വി​​​​​ടെ എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് അ​​​​​തും കാ​​​​​ര​​​​​ണ​​​​​മാ​​​​​യെ​​​ന്നും കോ​​​​​ണ്‍​റാ​​​​​ഡ് സാം​​​​​‌ഗ‌്മ പ​​​റ​​​ഞ്ഞു.

Tags : MissionariesRole Growth NortheasternStates Unparalleled ConradSangma MeghalayaChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up