x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ദു​ഷ്ക​രം

വെബ് ഡെസ്ക്
Published: August 23, 2026 05:18 AM IST | Updated: August 23, 2026 05:18 AM IST

മ​ല​യോ​ര ഹൈ​വേ​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത പ​യ്യാ​വൂ​ർ ഭാ​ഗ​ത്തെ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

പ​യ്യാ​വൂ​ർ: മ​ല​യോ​ര ഹൈ​വേ​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ടാ​റിം​ഗ് കു​ത്തി​പ്പൊ​ളി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​തു​വ​ഴി​യ​ള്ള വാ​ഹ​ന ഗ​താ​ഗ​തം ദു​രി​ത​ത്തി​ൽ. പു​റ​ഞ്ഞാ​ൺ മു​ത​ൽ ചെ​മ്പേ​രി വ​രെ​യും പ​യ്യാ​വൂ​ർ ടൗ​ണി​ലെ വെ​മ്പു​വ ജം​ഗ്ഷ​ൻ മു​ത​ൽ പൊ​ന്നും​പ​റ​മ്പ് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്താ​നു​ള്ള​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ ഉ​ദ്ഘാ​ട​നം 2021-ൽ ​ന​ട​ത്തി​യെ​ങ്കി​ലും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ യാ​തൊ​രു പ്ര​വൃ​ത്തി​ക​ളും ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 5.30 മീ​റ്റ​റാ​യി​രു​ന്നു റോ​ഡി​ന്‍റെ വീ​തി. ഈ ​സ​മ​യ​ത്ത് പ​യ്യാ​വൂ​ർ ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വീ​തി ഏ​ഴ് മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ടൗ​ണി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി വ​രു​മെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​യ്യാ​വൂ​രി​ലെ ഈ ​ഭാ​ഗം ഒ​ഴി​വാ​ക്കി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. നി​ല​വി​ൽ പ​യ്യാ​വൂ​ർ ടൗ​ൺ മു​ത​ൽ പൊ​ന്നും​പ​റ​മ്പ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് മ​ല​യോ​ര ഹൈ​വേ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷം ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടാ​ൻ കു​ഴി​യെ​ടു​ത്ത​തോ​ടെ എ​ല്ലാം പ​ഴ​യ പ​ടി​യാ​യി. പൈ​പ്പി​ട്ട​ശേ​ഷം മ​ണ്ണി​ട്ടു മൂ​ടി​യ​ത​ല്ലാ​തെ ഒ​രു സ്ഥ​ല​ത്തും കൃ​ത്യ​മാ​യ രീ​തി​യി​ൽ ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. മ​ഴ​പെ​യ്ത​തോ​ടെ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ ചെ​ളി​ക്കു​ള​മാ​യി. നി​ല​വി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. കു​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളും ബൈ​ക്കു​ക​ളും തെ​ന്നി​വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​യി. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡാ​ണി​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡ് വ​ഴി വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗ​ത്തേ​ക്ക് പെ​ട്ട​ന്ന് ക​ട​ക്കു​മ്പോ​ഴു​ള്ള അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ഓ​വു​ചാ​ലു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്യു​മ്പോ​ൾ റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ള​മൊ​ഴു​കു​ന്ന​ത്. ഏ​റെ നാ​ൾ ത​ക​ർ​ന്ന് കി​ട​ന്ന ഈ ​ഭാ​ഗം ക​ഴി​ഞ്ഞ വ​ർ​ഷം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു.

ചെ​മ്പേ​രി പു​റ​ഞ്ഞാ​ൺ മു​ത​ൽ പ​യ്യാ​വൂ​ർ വെ​മ്പു​വ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തും മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ല​വാ​ര​ത്തി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഓ​വു​ചാ​ലു​ക​ളോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ഒ​രു​ക്കി​യി​ട്ടി​ല്ല. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് കി​ഫ്‌​ബി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചെ​റു​പു​ഴ​യി​ൽ ആ​രം​ഭി​ച്ച് പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ വ​ള്ളി​ത്തോ​ട് വ​രെ 64.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 12 മീ​റ്റ​ർ വീ​തി, അ​തി​ൽ ഏ​ഴു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് ബി​എം​ബി​സി മാ​ന​ദ​ണ്ഡ​ത്തി​ൽ ടാ​ർ ചെ​യ്തു. ചെ​റു​പു​ഴ, ആ​ല​ക്കോ​ട്, ന​ടു​വി​ൽ, ഏ​രു​വേ​ശി, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ, പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. 237.92 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up