x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണറാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: August 23, 2026 05:25 AM IST | Updated: August 23, 2026 05:25 AM IST

മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണ സ​മ്മേ​ള​നം ക​വി ബീ​രാ​ൻ കു​ട്ടി ഉ​ദ​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പ​ഴ​യ​ങ്ങാ​ടി: വ​രും ത​ല​മു​റ​ക്കാ​യി ജീ​വ​ൻ ന​ൽ​കി​യും ന​മു​ക്ക് മാ​ടാ​യി​പ്പാ​റ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ക​വി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ബീ​രാ​ൻ കു​ട്ടി. മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യും ച​രി​ത്ര സം​ഗ​മ പൈ​തൃ​ക ഭൂ​മി​യാ​യ മാ​ടാ​യി​പ്പാ​റ ദേ​വ​സ്വം ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത കൈ​യേ​റ്റ ങ്ങ​ൾ ത​ട​യു​ക, നി​യ​മം ലം​ഘി​ച്ച് മാ​ടാ​യി​പ്പാ​റ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ ന​ശി​പ്പി​കു​ന്ന​വ​ർ​ക്ക് എ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും കൈ​യേ​റ്റ​ങ്ങ​ളും ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും പ​രി​സ്ഥി​തി സം​ഘ​ട​ന ക​ളു​ടെ​യും നേ​തൃ​ത്യ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്ന് മാ​ടാ​യി​പ്പാ​റ​യി​ലേ​ക്ക് സം​ര​ക്ഷ​ണ മാ​ർ​ച്ചും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ച​ത്.

ടി.​പി. പ​ദ്നാ​ഭ​ൻ അ​ധ്യ​ക്ഷ വ​ഹി​ച്ചു. വി.​പി. ബാ​ല​കൃ​ഷ്ണ​ൻ, സി​നി​മാ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ൻ, പി.​പി. കൃ​ഷ്ണ​ൻ, കെ.​പി. ച​ന്ദ്രാം​ഗ​ത​ൻ, ഡോ. ​ജാ​ഫ​ർ പാ​ലോ​ട്ട്, ഡോ. ​ഖ​ലി​ൽ ചൊ​ച്ച, മാ​ധ​വ​ൻ പു​റ​ച്ചേ​രി, ഡോ. ​ഡി. സു​രേ​ന്ദ്ര​നാ​ഥ്, ഡോ. ​ഇ. ഉ​ണ്ണി​കൃ​ഷ​ണ​ൻ, ഡോ. ​പി.​കെ. ഭാ​ഗ്യ​ല​ക്ഷ​മി, ജി​നേ​ഷ് ക​ണ്ണ​പു​രം, അ​ഡ്വ. ക​സ്തൂ​രി ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up