x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ര​ക്കി​ൽ ന​ഗ​രം; ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ന​ട്ടം​തി​രി​ഞ്ഞ് യാ​ത്ര​ക്കാ​ർ

വെബ് ഡെസ്ക്
Published: August 23, 2026 05:05 AM IST | Updated: August 23, 2026 05:05 AM IST

ഓ​ണ​ത്തി​ര​ക്കി​ൽ ഇ​രി​ട്ടി പാ​ല​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​തക്കുരു​ക്ക്.

ഇ​രി​ട്ടി: ഓ​ണ​ത്തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ഇ​രി​ട്ടി ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​ന്നു. ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളു​ടെ അ​ഭാ​വ​വും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പൊ​ലി​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത​തും ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​രി​ട്ടി പു​തി​യ പാ​ല​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഡ്രൈ​വ​ർ​മാ​ർ സ്വ​യം നി​യ​ന്ത്രി​ച്ചാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത്. കൂ​ട്ടു​പു​ഴ, കീ​ഴ്പ​ള്ളി, എ​ടൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ത​ളി​പ്പ​റ​മ്പ്, ഉ​ളി​ക്ക​ൽ, മ​ണി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും തി​രി​ച്ചു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ഒ​രേ​സ​മ​യം പാ​ല​ത്തി​നു​സ​മീ​പം കു​രു​ക്കി​ൽ​പ്പെ​ടു​ക​യാ​ണ്.

ന​ഗ​ര​ത്തി​ലേ​ക്കു​ള്ള മ​റ്റൊ​രു പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​യ പ​യ​ഞ്ചേ​രി മു​ക്ക് ക​വ​ല​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ക​ണ്ണൂ​ർ, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പേ​രാ​വൂ​ർ, കൊ​ട്ടി​യൂ​ർ, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന ക​വ​ല​യാ​ണി​ത്. മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ ട്രാ​ഫി​ക് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ല. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പൊ​ലി​സ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഓ​ണാ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന​വ​രും വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രും ആ​ശു​പ​ത്രി, വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ഒ​രു​പോ​ലെ വ​ല​യു​ക​യാ​ണ്. ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തു​ക​ട​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ൾ ഏ​റെ പാ​ടു​പെ​ടു​ക​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​ന്നു. ഓ​ണ​നാ​ളു​ക​ൾ അ​ടു​ക്കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും. പു​തി​യ പാ​ലം, പ​യ​ഞ്ചേ​രി മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ട്രാ​ഫി​ക് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക​യും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ പൊ​ലി​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up