ഹരിതകർമ സേനാംഗങ്ങൾക്ക് റോട്ടറി ക്ലബ് ഓഫ് പയ്യന്നൂർ മിഡ് ടൗൺ നൽകിയ ഓണക്കിറ്റിന്റെ വിതരണം രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ശശി നിർവഹ
പയ്യന്നൂർ: റോട്ടറി ക്ലബ് ഓഫ് പയ്യന്നൂർ മിഡ് ടൗണിന്റെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണസദ്യയും ഓണക്കോടിയും ഓണക്കിറ്റും വിതരണംചെയ്തു. നാടിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രാമന്തളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കും ഓണക്കോടിയും ഓണക്കിറ്റും ഓണസദ്യയും നൽകി.
കക്കോപ്രവൻ രാമൻ നായർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങ് രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ശശി ഉദ്ഘാടനം ചെയ്തു. മിഡ് ടൗൺ റോട്ടറി പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം.വി. മോഹൻദാസ് മേനോൻ മുഖ്യാതിഥിയായി. റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.പി. ദിവാകരൻ, രാജഗോപാലൻ നായർ, കെ.പി. ദിനേശൻ, പി.വി. മഹേന്ദ്രൻ, വി. ഉപേന്ദ്ര ഷേണായി, കെ. സദാനന്ദൻ, ടി. സജിത, പി. അബ്ദുൾ അസീസ്, ഇ. രാജൻ, ധന്യ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews