x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 23, 2026 04:28 AM IST | Updated: August 23, 2026 04:28 AM IST

വെ​ള്ള​രി​ക്കു​ണ്ട് ഉ​മ്മ​ൻ ചാ​ണ്ടി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട്: ഉ​മ്മ​ൻ ചാ​ണ്ടി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും ന​ട​ത്തി. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള 200 ഓ​ളം വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി. ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ പി.​ജി. ദേ​വ്, ബി.​പി. പ്ര​ദീ​പ് കു​മാ​ർ, ഹ​രീ​ഷ് പി. ​നാ​യ​ർ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജെ​യി​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ മി​നി മാ​ത്യു, പി.​വി. ജി​ത, സി.​വി. ശ്രീ​ധ​ര​ൻ, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ, സി.​വി. ഭാ​വ​ന​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സു​മി​ത് ലാ​ൽ, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, അ​ല​ക്സ് നെ​ടി​യ കാ​ലാ​യി​ൽ, സി​ജു തെ​ക്കേ​അ​റ്റം, ബി​നു തോ​മ​സ് കു​ഴി​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up