ദീപിക കണ്ണൂർ യൂണിറ്റിൽ നടന്ന ഓണാഘോഷം "ആരവം-2026' ടി.കെ. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂർ: ദീപിക കണ്ണൂർ യൂണിറ്റിൽ ഓണാഘോഷം സംഘടിപ്പിച്ചു. ടി.കെ.ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സത്യസന്ധമായ രാഷ്ട്രീയനിലപാടുകൾക്ക് എക്കാലവും പിന്തുണനൽകുന്ന പത്രമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു. കെ.വി.സുമേഷ് എംഎൽഎ ഓണസന്ദേശം നൽകി. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറും തലശേരി അതിരൂപത വികാരി ജനറാളുമായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു.
സർക്കുലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ പ്രസംഗിച്ചു. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ സ്വാഗതവും അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം നന്ദിയും പറഞ്ഞു. ദീപിക കുടുംബാംഗങ്ങളുടെ ഓണപ്പാട്ടും വിവിധ മത്സരങ്ങളും ഓണസദ്യയും നടത്തി.
Tags : NattuVishesham DistrictNews