ക്ഷീരസദനത്തിന്റെ രൂപരേഖ മിൽമ ചെയർമാൻ കെ.എസ്. മണി ഗുണഭോക്താവ് ശോഭ തമ്പാന് കൈമാറുന്നു.
ബളാംതോട്: മിൽമ ക്ഷീരസദനം പദ്ധതിയുടെ ഭാഗമായി ബളാംതോട് ക്ഷീരസംഘത്തിലെ കർഷകയായ ശോഭ തമ്പാന് നിർമിച്ചുനൽകുന്ന വീടിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. മലബാർ മേഖല യൂണിയൻ മാനേജിംഗ് ഡയറക്ടർ എൻ.കെ. പ്രേംലാൽ പദ്ധതി വിശദീകരിച്ചു.
മിൽമ ഡയറക്ടർ പി.പി. നാരായണൻ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നുള്ള സഹായവും മലബാർ മേഖലാ യൂണിയൻ ഡയറക്ടർ കെ.സുധാകരൻ സായന്തനം പദ്ധതി ധനസഹായവും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പത്മകുമാരി ഇൻസെന്റീവ് വിതരണം നടത്തി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം പഞ്ചായത്ത് അംഗം അനില കുമാരി നിർവഹിച്ചു. പി & ഐ വിഭാഗം ജില്ലാ ഓഫീസ് ഹെഡ് വി.ഷാജി, സീനിയർ സൂപ്പർവൈസർ മേഘ മുരളീധരൻ, മലബാർ മേഖലാ യൂണിയൻ മുൻ ചെയർമാൻ കെ.എൻ. സുരേന്ദ്രൻ നായർ, ബളാംതോട് സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ, സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ, വീട്ടിയാടി സംഘം പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, മാലക്കല്ല് സംഘം പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി പി.കെ ചാക്കോ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews