x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ച്ചി​നു​ള്ളി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 23, 2026 04:57 AM IST | Updated: August 23, 2026 04:57 AM IST

എ​സ്. സ​ജീ​ർ

ത​ല​ശേ​രി: കൈ​യി​ൽ കെ​ട്ടി​യ റി​സ്റ്റ് വാ​ച്ചി​ന്‍റെ സ്ട്രാ​പ്പി​നു​ള്ളി​ൽ അ​തി വി​ദ​ഗ്ധ​മാ​യി എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് വി​ൽ​പ​ന​യ്ക്ക് എ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ഞ്ഞോ​ടി പൂ​വ​ള​പ്പ് തെ​രു​വി​ലെ എ​സ്.​എ. ഹൗ​സി​ൽ എ​സ്. സ​ജീ​റാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ങ്ങാ​ട് മ​ഞ്ഞോ​ടി ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് എ​തി​ർ വ​ശ​മു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നു​മാ​ണ് ത​ല​ശേ​രി എ​സ്.​ഐ. അ​ശ്വി​ൻ റോ​യി​യും സം​ഘ​വും സ​ജീ​റി​നെ പി​ടി​കൂ​ടി​യ​ത്.

പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ സം​ശ​യാ​സ്പ​ദ നി​ല​യി​ൽ കാ​ണ പ്പെ​ട്ട സ​ജീ​റി​ന്‍റെ അ​ടു​ത്തേ​യ്ക്ക് പൊ​ലി​സ് വാ​ഹ​നം എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ഒ​ഴി​ഞ്ഞു മാ​റി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ത​ട​ഞ്ഞു നി​ർ​ത്തി ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൈ​യി​ൽ കെ​ട്ടി​യ ഹാ​ർ​വി ബ്രാ​ൻ​ഡ് റി​സ്റ്റ് വാ​ച്ചി​ന്‍റ് സ്ട്രാ​പ്പി​നു​ള്ളി​ൽ സി​പ്പ് ലോ​ക്ക് ക​വ​റി​ലാ​ക്കി ഒ​ളി​പ്പി​ച്ച നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

1.45 ഗ്രാം ​ല​ഹ​രി മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള അ​ജു എ​ന്ന അ​പ​രി​ചി​ത​നി​ൽ​നി​ന്നും 3000 രൂ​പ ന​ൽ​കി വാ​ങ്ങി​യ​താ​ണ് മ​യ​ക്കു മ​രു​ന്നെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സ​ജീ​ർ വെ​ളി​പ്പെ​ടു​ത്തി​യ​താ​യും പൊ​ലി​സ് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up