x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വാ​രാ​ഘോ​ഷം: വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി

വെബ് ഡെസ്ക്
Published: August 23, 2026 05:02 AM IST | Updated: August 23, 2026 05:02 AM IST

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര ഘോ​ഷ​യാ​ത്ര.

ക​ണ്ണൂ​ർ: കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റേ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റേ​യും ആ​ഭി​മു​ഖ്യ ത്തി​ല്‍ നാ​ളെ ആ​രം​ഭി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ര്‍​ണാ​ഭ​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ന്നു. ടി.​ഒ. മോ​ഹ​ന​ന്‍ എം​എ​ല്‍​എ, കോ​ര്‍​പ​റേ​ഷ​ന്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​പി. താ​ഹി​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ ലി​ഷ ദീ​പ​ക്, റി​ജി​ല്‍ മാ​ക്കു​റ്റി, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ കെ.​എ​സ്. ര​ഞ്ജി​ത്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡി.​വി. പ്ര​ഭാ​ത്, ഫെ​റ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. മു​ര​ളീ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ നി​ന്നാ​രം​ഭി​ച്ച് വാ​രാ​ഘോ​ഷ വേ​ദി​യാ​യ ക​ള​ക്ട​റേ​റ്റ് മൈ​താ​ന​ത്ത് സ​മാ​പി​ച്ച ഘോ​ഷ​യാ​ത്ര​യി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഹ​രി​ത ക​ര്‍​മ​സേ​ന, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും അ​ണി​നി​ര​ന്നു. കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള കാ​ലാ​കാ​ര​ന്‍ കു​റി​ച്ചി ന​ടേ​ശ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച അ​ര്‍​ജു​ന നൃ​ത്തം, ചെ​ണ്ട​മേ​ളം എ​ന്നി​വ അ​ര​ങ്ങേ​റി.

ഓ​ഗ​സ്റ്റ് 30 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ ഓ​ണം വാ​രാ​ഷോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് മൈ​താ​നാ​യി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ ക​ലാ-​സം​ഗീ​ത- സാം​സ്‌​കാ​രി പ​രി​പാ​ടി​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ എ​ല്ലാ​വ​രും കു​ടും​ബ​സ​മേ​തം എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ടി.​ഒ. മോ​ഹ​ന​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

ഘോ​ഷ​യാ​ത്ര​യ്ക്കു ശേ​ഷം അ​ന്‍​വി​ക അ​നു​മോ​ദും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗ്രൂ​പ്പ് ഡാ​ന്‍​സ്, ഡോ. ​വി​കാ​സ് ശി​വാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ഗ ഡാ​ന്‍​സ്, എം.​പി. ന​ജീ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​മി​ക്രി, കി​ങ്ങി​ണി വ​നി​താ വ​യോ​ജ​ന സം​ഘ​ത്തി​ന്‍റെ കൈ​കൊ​ട്ടി​ക്ക​ളി, താ​വം ഗ്രാ​മ​വേ​ദി​യു​ടെ നാ​ട​ന്‍​പാ​ട്ട്, ക​രോ​ക്കെ, ക​ണ്ണൂ​ര്‍ ഡി​ഡി​എ​യു​ടെ ഫ​യ​ര്‍ ഡാ​ന്‍​സ് എ​ന്നി​വ അ​ര​ങ്ങേ​റി.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ല്‍ വി​വി​ധ നാ​ട​ന്‍ ക​ലാ- സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. ഓ​ണം വാ​രാ​ഷോ​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up