x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​പ്പ​ൻ​കാ​വ് പു​ഴ​യോ​ര​ത്ത് വ്യാ​പ​ക കൃ​ഷി​നാ​ശം

വെബ് ഡെസ്ക്
Published: August 23, 2026 04:44 AM IST | Updated: August 23, 2026 04:44 AM IST

അ​യ്യ​പ്പ​ൻ​കാ​വ് പു​ഴ​ക്ക​ര​യി​ൽ ആ​റ​ളം-​മ​ണ​ത്ത​ണ മ​ല​യോ​ര ഹൈ​വേ​യ്ക്ക് സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച ചാ​ലി​ൽ അ​ലി​യു​ടെ കൃ​ഷി​യി​ടം.

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ അ​യ്യ​പ്പ​ൻ​കാ​വ് പു​ഴ​ക്ക​ര​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ താ​വ​ള​മാ​ക്കി​യി​രു​ന്ന ആ​ന​ക്കൂ​ട്ടം പാ​ല​പ്പു​ഴ ക​ട​ന്നാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​റ​ളം-​മ​ണ​ത്ത​ണ മ​ല​യോ​ര ഹൈ​വേ​യ്ക്ക് സ​മീ​പം ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​ത്. ചാ​ലി​ൽ അ​ലി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി ഇ​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യും ഭീ​തി​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ആ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി എ​ത്തു​ന്ന​ത് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.പു​ഴ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി പു​ഴ​യോ​ര​ങ്ങ​ളി​ൽ നാ​ട്ടു​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്. കാ​ട് ക​യ​റി​യ​തോ​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ന​ശി​ച്ച നി​ല​യി​ലാ​ണ്. വ​നം​വ​കു​പ്പ് നി​യ​മി​ച്ച താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം കു​ടി​ശി​ക​യാ​യി​രു​ന്നു വെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ആ​റ​ളം ഫാ​മി​ൽ സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്കാ​യി അ​നു​വ​ദി​ച്ച ഭൂ​മി​യി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഫാ​മി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന ആ​ന​ക​ൾ പു​ഴ ക​ട​ന്നും മ​റ്റും ആ​റ​ളം, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു മെ​ന്നും നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up