x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​റിന്‍റെ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 23, 2026 03:59 AM IST | Updated: August 23, 2026 03:59 AM IST

തൃ​ശൂ​ർ അ​തി​രൂ​പ​ത സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​റി​നു കീ​ഴി​ലെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​തി​രൂ​പ​ത സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​റി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര​വ​ധി സ​മാ​ന​മാ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ലും തൃ​ശൂ​ർ അ​തി​രൂ​പ​ത സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നു പ്ര​സ​ക്തി വ​ലു​താ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. കു​രി​യ​ച്ചി​റ​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.
എ​സ്എ​സ്‌​സി ഡ​യ​റ​ക്ട​ർ ഫാ. ​

ജി​യോ ചി​രി​യ​ങ്ക​ണ്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കു​രി​യ​ച്ചി​റ പ​ള്ളി വി​കാ​രി ഡോ. ​ഫ്രെ​ഡ​റി​ക് എ​ലു​വ​ത്തി​ങ്ക​ൽ സ​ഹാ​യ​ധ​ന​വി​ത​ര​ണം ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് പു​ലി​ക്കോ​ട്ടി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

കെ. ​ജോ​യ് പോ​ൾ, ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ, ബേ​ബി മൂ​ക്ക​ൻ, റ​പ്പാ​യി പ​ല​മ​റ്റം, ജോ​സ് ഉ​ക്ര​ൻ, ജോ​സ് കു​ത്തൂ​ർ, ഡോ. ​തോ​മ​സ് പോ​ൾ കാ​ട്ടൂ​ക്കാ​ര​ൻ, സി​ഡി​എ​സ് സെ​ക്ര​ട്ട​റി ഷൈ​നി സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​പ്പൂ​ക്ക​ളം, വി​നോ​ദ​മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up