x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത​; ഒ​രാ​ഴ്ച​ത്തെ വി​ൽ​പ​ന 16 ല​ക്ഷം

വെബ് ഡെസ്ക്
Published: August 23, 2026 04:22 AM IST | Updated: August 23, 2026 04:22 AM IST

നീ​ലേ​ശ്വ​രം തെ​രു റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ​യു​ടെ ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത​യി​ലെ ജ​ന​ത്തി​ര​ക്ക്.

നീ​ലേ​ശ്വ​രം: ഇ​താ​ദ്യ​മാ​യി നീ​ലേ​ശ്വ​ര​ത്തു ന​ട​ക്കു​ന്ന സ​പ്ലൈ​കോ​യു​ടെ ജി​ല്ലാ ഓ​ണ​ച്ച​ന്ത​യി​ൽ ഒ​രാ​ഴ്ച​കൊ​ണ്ടു​ന​ട​ന്ന​ത് 16 ല​ക്ഷം രൂ​പ​യു​ടെ വി​ൽ​പ​ന. ഇ​ത് പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ അ​ധി​ക​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. തെ​രു റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ണ​ച്ച​ന്ത ഉ​ത്രാ​ടം വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.

അ​രി​യും പ​ഞ്ച​സാ​ര​യും ഉ​ഴു​ന്നും ക​ട​ല​യും വെ​ളി​ച്ചെ​ണ്ണ​യു​മ​ട​ക്കം 13 ഇ​നം സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് സ​ബ്സി​ഡി​യു​ള്ള​ത്. ഈ ​മാ​സ​ത്തെ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് നേ​ര​ത്തേ വാ​ങ്ങി​യ​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ക​ണ​ക്കി​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് വാ​ങ്ങാം. ഇ​തോ​ടൊ​പ്പം മ​റ്റു സാ​ധ​ന​ങ്ങ​ൾ​ക്കും അ​ഞ്ചു മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് ന​ൽ​കു​ന്നു​ണ്ട്. 1000 രൂ​പ​യു​ടെ​യും 1500 രൂ​പ​യു​ടെ​യും 2000 രൂ​പ​യു​ടെ​യും കി​റ്റു​ക​ൾ​ക്കും 1000 രൂ​പ​യു​ടെ​യും 500 രൂ​പ​യു​ടെ​യും ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്. ഗി​ഫ്റ്റ് കാ​ർ​ഡ് കൈ​യി​ലു​ള്ള​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ എ​വി​ടെ​യു​മു​ള്ള സ​പ്ലൈ​കോ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും അ​ത്ര​യും വി​ല​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 31 വ​രെ വാ​ങ്ങാം. 1000 രൂ​പ​യ്ക്കു മു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ക്കൂ​പ്പ​ണു​ക​ളും ന​ൽ​കു​ന്നു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up