x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​ക്ക​ക​മ്പ​നി​ക​ളി​ലെ തീ ​പി​ടി​ത്തം: കോ​ടി​ക​ളു​ടെ ന​ഷ്ടം

വെബ് ഡെസ്ക്
Published: August 23, 2026 03:50 AM IST | Updated: August 23, 2026 03:50 AM IST

തീ​പി​ടി​ത്ത​മു​ണ്ടാ​യ കി​ട​ക്ക ക​മ്പ​നി​ക​ൾ എം​എ​ൽ​എ കെ. ​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

മ​ണ്ണു​ത്തി: മു​ള​യ​ത്ത് കി​ട​ക്ക ക​മ്പ​നി​ക​ളി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ​ടം. മു​ള​യം സ്വ​ദേ​ശി ലെ​വി​ൻ, ഭാ​ര്യ നി​മ്മി എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണു ക​ത്തി​ന​ശി​ച്ച​ത്. കെ​ടി ഫോം​സ്, കൊ ​ള്ള​നൂ​ർ മേ​റ്റ​ഴ്സ് ആ​ൻ​ഡ് അ​ലൈ​ഡ് പ്രെ​ഡ​റ്റ് ക​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ ണ് ​ക​ത്തി ന​ശി​ച്ച​ത്. കി​ട​ക്ക നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ലും യ​ന്ത്ര ങ്ങ​ളും ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു തീ​പി​ടി​ത്തം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കി​ട​ക്ക നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ൽ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​തു​മൂ​ലം തീ ​ആ​ളി​പ്പ​ട​രാ​ൻ ഇ​ട​യാ​യി.

നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര സംസ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തീ ​ആ​ളി​പ്പ​ട​രു​ന്ന​തു​ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വി​ല്പ​ന യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കി​ട​ക്ക​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി. തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല ക്കു​ട, പു​തു​ക്കാ​ട്, വ​ട​ക്കാ​ഞ്ചേ​രി, ചാ​ല​ക്കു​ടി, കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ട്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് മൂ​ന്നു മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി നൊ​ടു​വി​ലാ​ണു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up