x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടും ന​ഗ​ര​വും ഓ​ണം മൂഡിൽ

വെബ് ഡെസ്ക്
Published: August 23, 2026 03:49 AM IST | Updated: August 23, 2026 03:49 AM IST

പ്രതീകാത്മക ചിത്രം

ഓ​ണം വാ​രാ​ഘോ​ഷം:ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

ക​ല്‍​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് ജി​ല്ല​യി​ല്‍ നാ​ളെ തു​ട​ക്കം. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 11ന് ​പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കും. വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ 30 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.

25ന് ​രാ​വി​ലെ എ​ട്ടി​ന് അ​മ്പ​ല​വ​യ​ല്‍ ചീ​ങ്ങേ​രി മ​ല​യി​ല്‍ "മാ​വേ​ലി​യോ​ടൊ​പ്പം മ​ല​ക​യ​റ്റം' പ​രി​പാ​ടി ന​ട​ക്കും. 11ന് ​ഇ​രു​ളം ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ 25,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ല്‍ പൂ​ക്ക​ളം തീ​ര്‍​ക്കും. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മീ​ന​ങ്ങാ​ടി​യി​ല്‍ ജി​ല്ലാ​ത​ല വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

29ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ക​ര്‍​ലാ​ട് ത​ടാ​ക​ത്തി​ല്‍ സം​സ്ഥാ​ന​ത​ല ക​യാ​ക്കിം​ഗ് മ​ത്സ​ര​വും ചു​ള്ളി​യോ​ട് ഗാ​ന്ധി സ്മാ​ര​ക ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ​ത​ല കൈ​കൊ​ട്ടി​ക്ക​ളി മ​ത്സ​രം, മെ​ഗാ തി​രു​വാ​തി​ര എ​ന്നി​വ​യും ന​ട​ത്തും. 29ന് ​രാ​വി​ലെ 10ന് ​കു​റു​വ ദ്വീ​പ് പ​രി​സ​ര​ത്ത് ജി​ല്ലാ​ത​ല മ​ഡ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ക്കും.

12.30 ന് ​ഓ​ണ​സ​ദ്യ​യും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്രാ​ദേ​ശി​ക മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കും. വൈ​കു​ന്നേ​കം അ​ഞ്ചി​ന് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കു​ത​ല സ​മാ​പ​നം ഉ​ദ്ഘാ​ട​നം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​കും. 30ന് ​വൈ​കു​ന്നേ​രം അ​മ്പ​ല​വ​യ​ലി​ലാ​ണ് ജി​ല്ലാ​ത​ല സ​മാ​പ​നം. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham District News Onam mood

Recent News

Corehub Up