ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ വിദ്യാർഥികൾ പച്ചക്കറികൾ ഉപയോഗിച്ച് നിർമിച്ച പൂക്കളം.
കോഴിക്കോട് : ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ ടെന്നിസ് കോർട്ടിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പൂക്കൾക്ക് പകരം വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള പച്ചക്കറികൾ ഉപയോഗിച്ച് നിർമ്മിച്ച 10 മീറ്റർ വ്യാസമുള്ള കൂറ്റൻ പച്ചക്കറി പൂക്കളം ശ്രദ്ധേയമായി.
പൂക്കളത്തിന് ശേഷം ഈ പച്ചക്കറികൾ സ്കൂളിലെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കും വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.