x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ബ​ഹു​കേ​മം; റോ​ഡുപ​ണി ത​ഥൈ​വ

വെബ് ഡെസ്ക്
Published: August 23, 2026 02:58 AM IST | Updated: August 23, 2026 02:58 AM IST

തോ​ട്ട​ക്ക​ര മൈ​ലം​പ്പു​റം റോ​ഡി​ലെ അ​ഴു​ക്കു​ചാ​ലി​ൽ കൂ​ടി ശു​ദ്ധ​ജ​ലം പാ​ഴാ​യിപോ​കു​ന്നു.

ഒ​റ്റ​പ്പാ​ലം: പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ബ​ഹു​കേ​മം. റോ​ഡുപ​ണി ത​ഥൈ​വ. തോ​ട്ട​ക്ക​ര -മൈ​ലും​പു​റം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം കേ​മ​മാ​യി ന​ട​ത്തി​യി​ട്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​രം 40 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് തോ​ട്ട​ക്ക​ര കി​ണ​ർറോ​ഡി​ലെ 400 മീ​റ്റ​ർ ഭാ​ഗം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​വീ​ക​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ 7 മാ​സം പി​ന്നി​ട്ടി​ട്ടും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ എ​ങ്ങും എ​ത്തി​യി​ല്ല. ഉ​ദ്ഘാ​ട​ന പി​റ്റേ​ന്ന് സ്ലാ​ബ് ഇ​ല്ലാ​ത്ത 300 മീ​റ്റ​ർ ഭാ​ഗ​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ര​പ്പാ​ക്കി പോ​യ​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം മ​ഴ​ക്കാ​ല​മാ​യ​പ്പോ​ൾ റോ​ഡ് ഇ​ടി​ഞ്ഞു തോ​ടാ​യി മാ​റി. വാ​ഹ​നയാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​സ​ഹ​മാ​യി തീ​ർ​ന്നു. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ലെ വെ​ള്ള​ച്ചാ​ലി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ, ടെ​ല​ഫോ​ൺ പോ​സ്റ്റു​ക​ൾ, റോ​ഡി​ലൂ​ടെ പൊ​ട്ടി​യൊ​ഴു​കു​ന്ന വാ​ട്ട​ർ ക​ണ​ക്ഷ​ൻ ഇ​വ​യെ​ല്ലാം മാ​റ്റേ​ണ്ട​താ​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് മാ​ത്ര​മേ റോ​ഡി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങാ​നാ​വൂ. റോ​ഡ് പ​ണി​ക്കു​ള്ള എ​സ്റ്റി​മേ​റ്റി​ൽ ഇ​ത്ത​രം പ​ണി​ക്ക് വേ​ണ്ടി​യു​ള്ള തു​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. റോ​ഡ്നി​ർ​മാ​ണ കാ​ര്യ​ത്തി​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലും ഉ​ദ്യോ​ഗ​സ്ഥ​രും കോ​ൺ​ട്രാ​ക്ട​റും പ​ര​സ്പ​രം പ​ഴി​ചാ​രി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന ആ​ക്ഷേ​പം.

ഏ​ക​ദേ​ശം 100 മീ​റ്റ​ർ റോ​ഡി​ൽ വെ​ള്ള​ച്ചാ​ൽ പു​ന​ർ​നി​ർ​മി​ച്ച് സ്ലാ​ബി​ട്ട​താ​ണ് ഇ​തു​വ​രെ​യാ​യി ആ​കെ ചെ​യ്ത ജോ​ലി. ഈ ​ഭാ​ഗ​ത്ത് ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ത്ത വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ പി​ഴു​ത് മാ​റ്റേ​ണ്ട​തു​ണ്ട്. പ്ര​ദേ​ശ​ത്തെ കൈ​ര​ളി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ റോ​ഡ് ന​വീ​ക​ര​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ര​വ​ധി​ത​വ​ണ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു.എ​ന്നാ​ൽ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up