കൊരട്ടി ദേശീയപാതയോരത്ത് മാലിന്യംതള്ളിയ നിലയിൽ.
കൊരട്ടി: ദേശീയപാതയോരത്ത് വൻതോതിൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് അധികൃതർ കർശനനടപടി സ്വീകരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര ഷൈലന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരായ കെ.എസ്. സുഭാഷ്, ഷാജി എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് മാലിന്യംനിക്ഷേപിച്ചവരെ കണ്ടെത്തിയത്.
എറണാകുളത്തെ പ്രമുഖ അപ്പാർട്ട്മെന്റിൽ നിന്നുള്ള മാലിന്യം ആക്രിക്ക് കൈമാറിയതിനെ തുടർന്നാണ് മാലിന്യം ദേശീയപാതയോരത്ത് എത്തിയത്. സംഭവത്തിൽ ബന്ധപ്പെട്ടവരിൽനിന്ന് പിഴയീടാക്കി.
Tags : NattuVishesham DistrictNews