കോഴിക്കോട്ട് നടക്കുന്ന ബോംബെ സര്‍ക്കസിലെ 17 കലാകാരികള്‍ ചേര്‍ന്ന് ഓണപ്പൂക്കളം തീര്‍ത്തപ്പോള്‍.
കോഴിക്കോട്: സെറ്റും മുണ്ടമുടുത്തും തലയില്‍ മുല്ലപ്പൂ ചൂടി യും ബോംബെ സര്‍ക്കസ് കലാകാരികള്‍ സര്‍ക്കസ് കൂടാരത്തിനുള്ളില്‍ അതിമനോഹരമായ പൂക്കളമിട്ട് ഓണം ആഘോഷിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും ആദ്യമായാണ് ഓണം ആഘോഷിക്കുന്നത്.
114 പേരാണ് കോഴിക്കോട്ടെ ബോംബെ സര്‍ക്കസ് ടീമിലുള്ളത്. ബാക്കിയുള്ളവര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാള്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. സര്‍ക്കസ് കൂടാരത്തിനുള്ളില്‍ എല്ലാവരും ചേര്‍ന്ന് ഓണാഘോഷങ്ങള്‍ നടത്തി.
എല്ലാവരും ഒന്നിച്ചിരുന്ന് സദ്യയുണ്ടതായി അവര്‍ പറഞ്ഞു. അതേസമയം, സര്‍ക്കസ് വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നതായും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള സഹായവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുമയുടെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്നതാണ് ഓണമെന്ന് ബോംബെ സര്‍ക്കസ് മാനേജര്‍ ജയപ്രകാശന്‍ പറഞ്ഞു.