ചക്കിട്ടപാറ പഞ്ചായത്ത് കർഷക ചന്ത വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പി.പി. രഘുനാഥിന് ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്യുന്നു.
ചക്കിട്ടപാറ: ഓണത്തോട് അനുബന്ധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന "ഓണസമൃദ്ധി 2026"കർഷക ചന്ത വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പി.പി.രഘുനാഥിന് ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി. ബിജു അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ രശ്മ നായർ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു ബാലകൃഷ്ണൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൊയ്തി കോടേരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൻസി മനോജ്, മെമ്പർമാരായ എ. ജി. ഭാസ്കരൻ, വത്സ ബാബു, ഗിരീഷ് കോമച്ചൻകണ്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു കൂനന്തടം, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, രാജൻ വർക്കി, പി.പി. വിശ്വൻ, ജെയിംസ് തോട്ടുപുറം, രമേശൻ കേളംപൊയിൽ, കൃഷി അസിസ്റ്റന്റുമാരായ കെ.എൻ. വിനീത, ഇ. ലിനൂപ്, എം.സി. ബീന എന്നിവർ പ്രസംഗിച്ചു.