x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​യം​കു​ള​ത്ത് ല​ഹ​രി​ക്കെ​തി​രേ പ്ര​തി​രോ​ധ​മൊ​രു​ക്കി നാ​ട്ടു​കൂ​ട്ടം​

വെബ് ഡെസ്ക്
Published: August 23, 2026 03:03 AM IST | Updated: August 23, 2026 03:03 AM IST

വാ​ണി​യം​കു​ളം മാ​ന്ന​ന്നൂ​രി​ൽ ല​ഹ​രി​ക്കെ​തി​രെ ന​ട​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഷൊ​ർ​ണൂ​ർ: ല​ഹ​രി​ക്കെ​തി​രെ പ്ര​തി​രോ​ധ​മൊ​രു​ക്കി നാ​ട്ടു​കൂ​ട്ടം. വാ​ണി​യം​കു​ളം മാ​ന്ന​ന്നൂ​രി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​നും അ​ക്ര​മ​ങ്ങ​ൾ ചെ​റു​ക്കാ​നും ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്.
ഭാ​ര​ത​പ്പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും അ​പ​രി​ചി​ത​ർ വ​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ച്ച് അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ മാ​ന്ന​നൂ​ർ നി​ള വാ​യ​ന​ശാ​ല​യി​ൽ നാ​ട്ടു​കൂ​ട്ടം ഒ​ത്തു​കൂ​ടി​യ​ത്.

നാ​ട്ടു​കാ​രു​ടെ​യും വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​യു​ക്ത യോ​ഗം വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​ജ ഉ​ദ്​ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈസ് ​പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​കു​മാ​ർ, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി പി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദേ​ശം ല​ഹ​രി​മു​ക്ത​മാ​ക്കാ​നും, ഇ​വി​ടെ ന​ട​ക്കു​ന്ന പൊ​തുശ​ല്യം ഒ​ഴി​വാ​ക്കാ​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.​ ഇ​തി​ന്നാ​യി പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കും.

പൊ​തുജ​ന​ങ്ങ​ൾ നേ​രി​ട്ട് ത​ന്നെ ഇ​വി​ടെവ​രു​ന്ന വ​ണ്ടി​ക​ളു​ടെ ഡീ​റ്റെ​യി​ൽ​സ് പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ൺ ന​മ്പ​റി​ൽ അ​റി​യി​ക്കു​ന്ന രീ​തി​യി​ൽ ജ​ന​ങ്ങ​ൾ മു​ഴു​വ​ൻ സി​സി​ടി​വി ആ​വു​ന്ന രീ​തി​യി​ൽ ഉ​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up