x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​സ​മൃ​ദ്ധി ക​ർ​ഷ​ക​ച്ചന്ത​ക​ൾ​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 23, 2026 02:43 AM IST | Updated: August 23, 2026 02:43 AM IST

കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ജി​ല്ലാ​ത​ല ക​ർ​ഷ​കച​ന്ത മ​ങ്ക​ര​യി​ലെ കൃ​ഷി ഓ​ഫീ​സി​ൽ മ​ന്ത്രി കെ.എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാലക്കാട്: ഓ​ണ​ക്കാ​ല​ത്ത് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ സു​ല​ഭ​മാ​യി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഓ​ണ​സ​മൃ​ദ്ധി 2026 ക​ർ​ഷ​ക​ച​ന്ത​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. മ​ങ്ക​ര​യി​ൽ മ​ന്ത്രി കെ.​എ. തു​ള​സി ആ​ദ്യ ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​ക്കാ​ല​ത്തെ വി​ല​ക്ക​യ​റ്റം ത​ട​ഞ്ഞ് ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ​യും വി​എ​ഫ്പി​സി​കെ യും ​ഹോ​ർ​ട്ടി​കോ​ർ​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ വി​പ​ണി​യി​ലെ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യാ​സ​മി​ല്ലാ​തെ ഓ​ണം ആ​ഘോ​ഷി​ക്കാ​നാ​വൂ എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. വി​നീ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​കു​ന്ദ​നു​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ജി​ൻ​സി, മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷാ​ജീ​വ്, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ എ. ​ന​ന്ദ​കു​മാ​ർ, എം.​ബി. സ​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ര​ശ്മി കൃ​ഷ്ണ, മ​ങ്ക​ര കൃ​ഷി ഓ​ഫീ​സ​ർ സി. ​മു​കു​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കൃ​ഷി വ​കു​പ്പ്, വി​എ​ഫ്പി​സി​കെ, ഹോ​ർ​ട്ടി കോ​ർ​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ച​ന്ത 25 വ​രെ പ്ര​വ​ർ​ത്തി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ച​ന്ത​ക​ളി​ലൂ​ടെ വി​ല്പ​ന​ക്കെ​ത്തു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up