x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​രെ രാ​ജ്യ​സേ​വ​ക​രാ​യി അം​ഗീ​ക​രി​ക്ക​ണം

വെബ് ഡെസ്ക്
Published: August 23, 2026 03:13 AM IST | Updated: August 23, 2026 03:13 AM IST

വ​ണ്ടി​ത്താ​വ​ള​ത്ത് ന​ട​ന്ന പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി ക​ർ​ഷ​ക കൂ​ട്ടാ​യ്മ മു​ൻ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻകു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ണ്ടി​ത്താ​വ​ളം:​ ക​ടു​ത്ത​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും മ​നു​ഷ്യ​ർക്ക് ​അ​ന്ന​മൂ​ട്ടു​ന്ന​ ക​ർ​ഷ​ക​രെ രാ​ജ്യ​സേ​വ​ക​രാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക കൂ​ട്ടാ​യ്മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​റ​മ്പി​ക്കു​ളം ആ​ളി​യാ​ർ ക​രാ​ർ പു​തു​ക്കു​ക, രാ​സ​വ​ള സ​ബ്‌​സി​ഡി പു​ന​: സ്ഥാ​പി​ക്കുക ​എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

വ​ണ്ടി​ത്താ​വ​ളം എഎ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​കകൂ​ട്ടാ​യ്മ യോ​ഗം മു​ൻ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ​തു. ക​ർ​ഷ​ക പ്ര​മു​ഖ​ൻ മു​ള്ള​ന്തോ​ട് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എംഎ​ൽഎ കെ.ഡി. ​പ്ര​സേ​ന​ൻ, കേ​ര​ള ക​ർ​ഷ​ക സം​ര​ക്ഷ​ണസ​മി​തി ര​ക്ഷാ​ധി​കാ​രി ചി​ദംബ​ര​ൻകു​ട്ടി, പ്ര​ഭാ​ക​ര​ൻ, ശി​വാ​ന​ന്ദ​ൻ, ശ്രീ​നി​വാ​സ​ൻ, സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ട്ടാ​യ്മ​യി​ൽ വ​ർ​ത്ത​മാ​ന​കാ​ല കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up