x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലുസം​ഭ​ര​ണം: ക​ർ​ഷ​ക​ർ​ക്കു​ള്ള കു​ടി​ശിക ഓ​ണ​ത്തി​ന് മു​ൻ​പ് വി​ത​ര​ണം ചെ​യ്യും

വെബ് ഡെസ്ക്
Published: August 23, 2026 03:20 AM IST | Updated: August 23, 2026 03:20 AM IST

ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി പ്രസംഗിക്കുന്നു.

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട നെ​ല്ല് സം​ഭ​ര​ണ കു​ടി​ശി​ക തു​ക ഓ​ണ​ത്തി​ന് മു​ൻ​പ് പൂ​ർ​ണ​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു. നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 490.05 കോ​ടി രൂ​പ​യാ​യി​രു​ന്നു കു​ടി​ശി​ക. അ​തി​ൽ 269.61 കോ​ടി ഇ​തി​ന​കം ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. 220.44 കോ​ടി ഓ​ണ​ത്തി​ന് മു​ൻ​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് യോ​ഗം ഉ​റ​പ്പു ന​ൽ​കി. മ​ല​ന്പു​ഴ ഉ​ദ്യാ​ന​ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.

ഉ​ദ്യാ​ന​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​താ​യും ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
അ​ക​ത്തേ​ത്ത​റ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ന്പു​ഴ ഒ​ല​വ​ക്കോ​ട് റോ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ വാ​സി​ക​ൾ നേ​രി​ടു​ന്ന ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കും. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​പ്തം​ബ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തി​യ മു​ണ്ടൂ​ർ-​തൂ​ത റോ​ഡി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഉ​ൾ​പ്പ​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക​സ​മി​തി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ , ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ, എ​ഡി​എം അ​ബ്ദു​ൾ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up