പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ എഴുപത്തിയഞ്ച് പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര.
പുല്ലൂരാംപാറ: കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനങ്ങളുമായി എഴുപത്തിയഞ്ച് പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.
വർണമനോഹരമായ പൂക്കളവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ മാവേലിയും ആഘോഷത്തിന് മാറ്റുകൂട്ടി. ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിവിധ ഓണക്കളികളിൽ വിദ്യാർഥികൾ അത്യാവേശപൂർവം പങ്കുചേർന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ തുറവക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എംപിടിഎ പ്രസിഡന്റ് സോണി സിജോ തുടങ്ങിയവർ നേതൃത്വം നൽകി.