കെഎസ്എസ്ടിഎഫ് കോഴിക്കോട് ജില്ലാതല മെമ്പർഷിപ്പ് കാന്പയിനിന്റെ വിതരണോദ്ഘാടനം ജോസ് കെ. മാണി എംപി നിർവഹിക്കുന്നു.
കോഴിക്കോട്: ഇന്ത്യയിൽ കേരളത്തിൽ മാത്രം നിലനിൽക്കുന്ന സാർവത്രിക വിദ്യാഭ്യാസ മുന്നേറ്റം അധ്യാപകരുടെ സമർപ്പിത സേവനത്തിന്റെ ഫലമാണെന്നും അത് നിലനിർത്തൽ അവരുടെ ഉത്തരവാദിത്വമാണെന്നും കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി അഭിപ്രയപ്പെട്ടു.
കേരളാ സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ്) കോഴിക്കോട് ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്എസ്ടിഎഫ് ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, റോയ് മുരിക്കോളി, കെ.എം.എ. നാസർ, കെ.എം. പോൾസൻ, അബി ദേവസ്യ, കെ.എ. ജലീൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Educational progress Jose K. Mani