കോടഞ്ചേരി ബസ് സ്റ്റാൻഡിൽ നടത്തുന്ന ഓണച്ചന്ത സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോടഞ്ചേരി: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കോടഞ്ചേരി പഞ്ചായത്ത്, കോടഞ്ചേരി കൃഷി ഭവൻ സംയുക്തമായി കോടഞ്ചേരി ബസ് സ്റ്റാൻഡിൽ ഓണച്ചന്ത ആരംഭിച്ചു. സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട്ട് മല, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രിയാ മോഹൻ, കൃഷി ഓഫീസർ പി. അപർണ, പഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, ബാബു പട്ടരാട്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.