കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ പുരസ്കാരം ബി.ബി. ഗോപകുമാര്‍ എംഎല്‍എയില്‍ നിന്നു നടയ്ക്കല്‍ ഗാന്ധിജി ഗ്രന്ഥശാല ഭാരവാഹികള്‍ ഏറ്റുവാങ്ങുന്നു.
ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്ത് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ ഇടപെടലിന് സാമൂഹിക സാംസ്കാരിക കൂട്ടായ്മയ്ക്ക് നല്കുന്ന അവാര്‍ഡ് നടയ്ക്കല്‍ ഗാന്ധിജി ആര്‍ട്സ്, സ്പോര്‍ട്സ് ക്ലബ് ആന്‍ഡ് ലൈബ്രറിയ്ക്ക് ലഭിച്ചു.
കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ തെങ്ങിന് തൈ, വാഴക്കന്ന് എന്നിവയുടെ വിതരണം, വനിതാവേദി അംഗങ്ങള്‍ക്ക് വിഷരഹിത അടുക്കളത്തോട്ടത്തിനായി പച്ചക്കറി തൈ, വിത്ത്, ഓണത്തിന് അത്ത പൂക്കളം ഒരുക്കുന്നതിനായി ബന്ദിതൈ വിതരണം, കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്തുന്നതിനായി വിഷുക്കണി ഒരുക്കുന്നതിലേയ്ക്ക് ബാലവേദി അംഗങ്ങള്‍ക്ക് കണിവെള്ളരി തൈ വിതരണം എന്നിവ നടത്തി വരുന്നു.
2020 മുതല്‍ തരിശ് കിടന്ന പത്ത് ഏക്കറോളം വരുന്ന നടയ്ക്കല്‍ ഏല ലൈബ്രറി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നെല്‍കൃഷി ചെയ്തുവരുന്നു. ലൈബ്രറി പ്രവര്‍ത്തകരായ ചിറക്കര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ഗിരീഷ് കുമാര്‍ നടയ്ക്കല്‍, മുന്‍ ഇത്തിക്കര ബിഡിഒ ശരത്ചന്ദ്രക്കുറുപ്പ്, ലൈബ്രറി പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Tags : Nattuvishesham District News Award Gandhiji Library