x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ്

വെബ് ഡെസ്ക്
Published: August 23, 2026 02:41 AM IST | Updated: August 23, 2026 02:41 AM IST

കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ണ്ടു​മ​ല്ലി​ക്ക്യ​ഷി വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ബീ​വി നി​ര്‍​വ​ഹി​ക്കു​ന്നു.

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ത​രി​ശു​ഭൂ​മി​ക​ളി​ല്‍ ഓ​ണ​ക്ക​നി​ നി​റ​പ്പൊ​ലി​മ എ​ന്ന പേ​രി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച ചെ​ണ്ടു​മ​ല്ലി​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ​യും ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ത​രി​ശു​ഭൂ​മി വെ​ട്ടി​ത്തെ​ളി​ച്ച് കൃ​ഷി വ്യാ​പ​ക​മാ​ക്കി​യ​ത്. ക​ല്ലു​വെ​ട്ടാം കു​ഴി​യി​ലെ മാ​ലി​ന്യ​ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തോ​ടു​ചേ​ര്‍​ന്ന ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ ആ​രം​ഭി​ച്ച കൃ​ഷി​യു​ടെ പ​രി​പാ​ല​ന​വും മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല​യും​ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്കാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് എം. ​സൈ​ന​ബാ​ബീ​വി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി​അ​ധ്യ​ക്ഷ​രാ​യ സു​ഭി​ലാ​ഷ്‌​കു​മാ​ര്‍, റം​സാ​ന സ​ജി​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ജാ റാ​ഫി, ഷി​ബി​ന അ​ന്‍​വ​ര്‍,കൃ​ഷി ഓ​ഫീ​സ​ര്‍ എം.​ജി. മേ​ഘ, സി​ഡി​എ​സ് അ​ധ്യ​ക്ഷ പി. ​വി​ജി​ത, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഷി​ഫു​ലു​ദീ​ന്‍, രാ​ഹു​ല്‍, രാ​ഗി​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham District News Chendu Malli crop harvest Kulathupuzha Panchayat

Recent News

Corehub Up