x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ത​ല​മൂ​രിയെ വി​ൽ​ക്കാ​ൻ ശ്ര​മം; നാ​ലുപേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 23, 2026 02:07 AM IST | Updated: August 23, 2026 02:07 AM IST

നെ​യ്യാ​റ്റി​ൻ​ക​രയിൽ ഇരുതല മൂരിയെ വിൽക്കാനെത്തിയ സംഘത്തെ വനം വകുപ്പ് അധികൃതർ പിടികൂടിയപ്പോൾ.

കു​റ്റി​ച്ച​ൽ: ഹോ​ട്ട​ലി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഇ​രു​ത​ല​മൂ​രി​യു​മാ​യി നാ​ലുപേ​ർ പ​രു​ത്തി​പ്പ​ള്ളി വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലായി.

നെ​യ്യാ​റ്റി​ൻ​ക​ര ടി.​ബി. ജം ഗ്ഷ​നി​ലെ നെ​യ്യാ​ർ റ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​നം ഇ​ന്‍റലി​ജ​ൻ​സി​നും വ​ന്യ​ജീ​വി കു​റ്റ​കൃ​ത്യനി​യ​ന്ത്ര​ണ ബ്യൂ​റോ​യ്ക്കും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​രു​നാ​ഗ​പ്പ​ള്ളി ആ​രും​ക​ട​വ് താ​ന​ത്ത് ഹൗ​സി​ൽ സു​ദ​ർ​ശ​ന​ൻ, കാ​ട്ടാ​ക്ക​ട ഊ​രൂ​ട്ട​മ്പ​ലം ഉ​ദ​യ​ഭ​വ​നി​ൽ കേ​ശ​വ​കു​മാ​ർ, ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് പാ​ട്ട​ക്ക​ൽ​കാ​ട് പി.​കെ. അ​ൻ​വ​ർ, മാ​രാ​യ​മു​ട്ടം മ​രു​തും​ത​രൂ​ർ തേ​ര​ടി ത​ല​യ്ക്ക​ൽ ര​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് പ​രു​ത്തി​പ്പ​ള്ളി വ​നം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച ഇ​രു​ത​ല​മൂ​രി​ക്ക് ഏ​ക​ദേ​ശം 143 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും 4.51 കി​ലോ​ഗ്രാം ഭാ​ര​വു​മു​ണ്ടെ​ന്നു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഇ​രു​ത​ല​മൂ​രി​യെ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് അ​ഞ്ചുല​ക്ഷം രൂ​പ​യ്ക്കു വാ​ങ്ങി​യ ഇ​രു​ത​ല​മൂ​രി​യാ​ണ് വി​ൽ​പ്പ​ന​യ് ക്കാ​യി നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യിരിക്കുന്നത്. ത​മി​ഴ് നാ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ ല​ഭി​ച്ച​തെ​ന്നും പ്ര​തി​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു വ്യക്തമാക്കി.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സു​ദ​ർ​ശ​ന​ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ കേ​സി​ലും പ​ങ്കു​ണ്ടെന്നു വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. പാ​ലോ​ട് റേ​ഞ്ചി​ൽ 2024-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത സ​മാ​ന കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യി​രു​ന്നു സു​ദ​ർ​ശ​ന​ൻ. നി​ല​വി​ലെ കേ​സി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ഇ​രു​ത​ല​മൂ​രി​യെ എ​ത്തി​ച്ച​ത് സു​ദ​ർ​ശ​ന​നാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ പ്രാ​ഥ​മി​ക വി​വ​രം.

കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും ഇ​രു​ത​ല​മൂ​രി​യെ എ​ത്തി​ച്ച​തി​ന്‍റെ ഉ​റ​വി​ട​വും ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ വി. വി​പി​ൻ ച​ന്ദ്ര​ൻ, ​എ​സ്​എ​ഫ്ഒ​മാ​രാ​യ ജി​ജി​മോ​ൻ, രാ​ഹു​ൽ സിം​ഗ്, ബി​എ​ഫ്ഒ​മാ​രാ​യ ര​മ്യ, കാ​വ്യ, രാ​ജേ​ഷ്, പി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham District News Attempt to sell Iruthalamuri

Recent News

Corehub Up