പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം. പള്ളിത്തുറ ശാന്തിനഗറിലെ "സായൂജ്യം' വീട്ടിലാണ് മോഷണശ്രമം നടന്നത്. വിദേശത്തുള്ള മറിയാമ്മ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. കോമ്പൗണ്ട് മതിൽ ചാടിക്കടന്ന മോഷ്ടാവ്, വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. തുടർന്നു വീടിനുള്ളിലെ അലമാരകളും മറ്റു മുറികളും കുത്തിത്തുറന്നു വിശദമായി പരിശോധിച്ചെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളൊന്നും കവർച്ച ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് സൂചന.
വീട്ടുടമസ്ഥയുടെ ബന്ധുവായ റെക്സി ഹെൻട്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലമുടിയില്ലാത്തതും മാസ്ക് ധരിച്ചതുമായ പ്രായമായ ആളാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനമുണ്ട്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Tags : Attempted theft by breaking open the door of the house Attempted theft open the door