x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ൻ​കൊ​മ്പ് പിടിച്ചെടുത്തു: അ​ഞ്ചു​പേ​ർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: August 23, 2026 02:03 AM IST | Updated: August 23, 2026 02:03 AM IST

മാൻ കൊന്പുമായി വനംവകുപ്പിന്‍റെ പിടിയിലായ പ്രതികൾ

കു​റ്റി​ച്ച​ൽ : മാ​ൻ​കൊ​മ്പും കു​റു​ക്ക​ന്‍റെ രോ​മ​വും വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​ഞ്ചു​പേ​രെ പ​രു​ത്തി​പ്പ​ള്ളി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര അ​റ​ക്കു​ന്ന് ഭാ​ഗ​ത്തെ ലൂ​ണാ ജ്യൂ​സ് ഷോ​പ്പി​ൽവ​ച്ച് വ​ന്യ​ജീ​വി അ​വ​ശി​ഷ്ട​ങ്ങ​ൾ കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര അ​രു​വി​പ്പു​റം ഇ​രു​മ്പി​ൽ എ​സ്.​എ​സ്. ഭ​വ​നി​ൽ ജിം​ഷി​ൻ (32), എ​റ​ണാ​കു​ളം ചി​ല​വ​ന്നൂ​ർ സൗ​ത്ത് വ​ലി​യ​ത​റ വീ​ട്ടി​ൽ ജ​യ​ൻ (57), എ​റ​ണാ​കു​ളം വ​ടു​ത​ല ബ്രി​ഡ്ജ് റോ​ഡ് വ​ലി​യ​ത​റ വീ​ട്ടി​ൽ മ​നോ​ജ് (50), കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ പൊ​ട്ട​ൻ​ചാ​ടി വീ​ട്ടി​ൽ പി.​ബി. ചെ​റി​യാ​ൻ (51), മാ​രാ​യ​മു​ട്ടം കൈ​ക്കോ​ട്ടു​കു​ഴി അ​യ​ന വി​ഹാ​റി​ൽ ഷി​ജു​ലാ​ൽ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​നം​വ​കു​പ്പി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റു​ക്ക​ന്‍റെ രോ​മം ആ​ഭി​ചാ​ര​ക്രി​യ​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ന്ന് പ്ര​തി​ക​ൾ സമ്മതിച്ചു.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം അ​നു​സ​രി​ച്ചാ​ണ് വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്യ​ജീ​വി അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഉ​റ​വി​ടം, ഇ​വ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​നു പി​ന്നി​ലെ ല​ക്ഷ്യം, കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ജിം​ഷി​ൻ നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​മ്പി​ൽ വാ​ർ​ഡി​ലെ യു​ഡിഎ​ഫ് കൗ​ൺ​സി​ല​ർ വി.​എ​സ്. പ്ര​വ​ണ്യയു ടെ ഭ​ർ​ത്താ​വാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റേ​ഞ്ച് ഓ​ഫീ​സ​ർ വി​പി​ൻ വി. ച​ന്ദ്ര​ൻ, ​ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, എ​സ്എ​ഫ്ഒ രാ​ഹു​ൽ സിം​ഗ്, ജി​ജി​മോ​ൻ, ബിഎ​ഫ്​ഒ​മാ​രാ​യ മാ​യ, ര​മ്യ, സു​ക​ന്യ, കാ​വ്യ, രാ​ജേ​ഷ്, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Nattuvishesham District News Deer horn Five arrested

Recent News

Corehub Up