കൊടവിളാകം ഗവ. എല്‍പി സ്കൂളിലെ ഓണാഘോഷം പാറശാല പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍വിള സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
പാറശാല: ഓണാഘോഷത്തിനു മുഴുവന്‍ കുട്ടികള്‍ക്കും ഓണക്കോടി വാങ്ങി നല്കി കൊടവിളാകം ഗവ. എല്‍പി സ്കൂള്‍ പിടിഎയും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും ചരിത്രം കുറിച്ചു. ഓണാഘോഷങ്ങളുടെയും ഓണക്കോടിയുടെയും വിതരണം പാറശാല പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍വിള സുരേന്ദ്രന് നിര്‍വഹിച്ചു.പ്രധാനാധ്യാപിക പ്രദീപകുമാരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. താര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ വിഷ്ണു, എസ്എംസി ചെയര്മാന് ടി. കുമാര്‍, അക്ഷരം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് രാജന്, രക്ഷാധികാരി വിജയകുമാര്‍, അധ്യാപകരായ അനില്‍കുമാര്‍, വിജയകുമാര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടിലെ വൃദ്ധ മാതാക്കള്‍ക്കും ഓണക്കോടി വിതരണം ചെയ്തു. ഇക്കൊല്ലം മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ പൂര്‍വവിദ്യാര്‍ഥി ബാബുവിനെയും കുട്ടികള്‍ക്കുവേണ്ടി കഥാപുസ്തകം പുറത്തിറക്കിയ സ്കൂളിലെ അധ്യാപിക ഡെയ്സിയെയും ചടങ്ങില്‍ ആദരിച്ചു.
Tags : Nattuvishesham District News All the children rewarded