x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ളി​നെ​ല്ലൂ​ര്‍ വ​സ​ന്ത​കു​മാ​രി​ക്ക് സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ സ്‌​നേ​ഹാ​ദ​രം

വെബ് ഡെസ്ക്
Published: August 23, 2026 02:21 AM IST | Updated: August 23, 2026 02:21 AM IST

വെ​ളി​നെ​ല്ലൂ​ര്‍ വ​സ​ന്ത​കു​മാ​രി​ക്ക് വേ​ള​മാ​നൂ​ര്‍ ഗാ​ന്ധി ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ സ്‌​നേ​ഹാ​ദ​ര​വ് ഡ​യ​റ​ക്ട​ര്‍ പ​ത്മാ​ല​യം രാ​ധാ​കൃ​ഷ്ണ​ന്‍ സ​മ്മാ​നി​ക്കു​ന്നു.

പാ​രി​പ്പ​ള്ളി: അ​ര​നൂ​റ്റാ​ണ്ട് കാ​ലം മ​ല​യാ​ള ക​ഥാ​പ്ര​സം​ഗ ക​ല​യു​ടെ മി​ക​വു​റ്റ സ്ത്രീ ​ശ​ബ്ദ​മാ​യി​രു​ന്ന വെ​ളി​നെ​ല്ലൂ​ര്‍ വ​സ​ന്ത​കു​മാ​രി​യെ വേ​ള മാ​നൂ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മം കു​ടും​ബം ആ​ദ​രി​ച്ചു. അ​മ്മ​യു​ടെ മ​ടി​യി​ലി​രു​ന്നു കെ.​കെ. വാ​ധ്യ​ാരു​ടെ ഹ​രി​ക​ഥ കേ​ട്ട് ഈ ​രം​ഗ​ത്തേ​ക്ക് വ​ന്ന​തും ഒ​ന്‍​പ​താ​മ​ത്തെ വ​യ​സി​ല്‍ വെ​ളി​നെ​ല്ലൂ​ര്‍ ശ്രീ​രാ​മ​ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ ആ​ദ്യ​ക​ഥ പ​റ​ഞ്ഞ​തും അ​വ​ര്‍ അ​നു​സ്മ​രി​ച്ചു. ഹൂ​ഗ്ലി​യു​ടെ തീ​രം, ഭൂ​ലാ​ന്‍​ദേ​വി എ​ന്നീ ക​ഥ​ക​ളി​ലെ പ്ര​സ​ക്ത​ഭാ​ഗ​വും പാ​ട്ടു​ക​ളും സ്‌​നേ​ഹാ​ശ്ര​മ​ത്തി​ലെ അ​ച്ഛ​ന​മ്മ​മാ​ര്‍​ക്ക് വേ​ണ്ടി അ​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു.

സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ സ്‌​നേ​ഹോ​പ​ഹാ​രം ഡ​യ​റ​ക്ട​ര്‍ പ​ത്മാ​ല​യം ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ചു. സ്‌​നേ​ഹാ​ശ്ര​മ​ത്തി​ലെ പ​ത്ത് ദി​വ​സ​ത്തെ ഓ​ണാ​ഘോ​ഷം - സ്‌​നേ​ഹ​മു​റ്റ​ത്തൊ​രോ​ണം വെ​ളി​നെ​ല്ലൂ​ര്‍ വ​സ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പ്ര​ണ​വം മ​ധു പു​തി​യ ഓ​ണ​പ്പാ​ട്ടു​ക​ള്‍ പാ​ടി ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി.

സ്‌​നേ​ഹാ​ശ്ര​മം സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ര്‍, ജി. ​രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, ബി. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Snehasram Vasantakumari

Recent News

Corehub Up