സംസ്ഥാനത്തെ മികച്ച കണ്ടക്ടര്‍ക്കുള്ള പ്രഥമ അവാര്‍ഡ് നേടിയ കെ.വി. ഷാജുവിനെ അങ്കമാലി ഡിപ്പോയില്‍ മന്ത്രി റോജി എം. ജോണ്‍ അനുമോദിക്കുന്നു. റീത്ത പോള്‍, വില്‍സണ്‍
അങ്കമാലി : സംസ്ഥാനത്തെ മികച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കുള്ള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കിയ കെ.വി. ഷാജുവിന് അങ്കമാലിയുടെ ആദരവ് നൽകി.
കെഎസ്ആര്‍ടിസി അങ്കമാലി ഡിപ്പോയില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനം മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ റീത്ത പോള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണ്‍ ഉപഹാരം സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വര്‍ഗീസ്, നഗരസഭാ ഉപാധ്യക്ഷന്‍ വില്‍സണ്‍ മുണ്ടാടന്‍, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.ഡി. ജയന്, കെ.ആര്. സുബ്രന് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews