x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കു​ഴി​യി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 23, 2026 01:35 AM IST | Updated: August 23, 2026 01:35 AM IST

ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലെ കു​ഴി​ക​ളി​ൽ ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ക്കു​ന്നു.

ക​രു​മാ​ലൂ​ർ: ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലെ കു​ഴി​ക​ളി​ൽച്ചാ​ടി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​യി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു.

ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ മ​ന്നം മു​ത​ൽ പ​റ​വൂ​ർ ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്തു നൂ​റോ​ളം കു​ഴി​ക​ളാ​ണു​ള്ള​ത്. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ പോ​കു​ന്ന റോ​ഡാ​യ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ അ​ടി​ക്ക​ടി സം​ഭ​വി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. രാ​ത്രി സ​മ​യ​ത്താ​ണ് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ൽ.

അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യ​തി​നാ​ൽ ഉ​ട​നെ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് ക​ള​മ​ശേ​രി വി​ഭാ​ഗം ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.
ജി.​ഡി. ഷി​ജു, ടി.​കെ. അ​യ്യ​പ്പ​ൻ, ടി.​വി. ഉ​ദ​യ​ൻ, ഗീ​ത ത​ങ്ക​പ്പ​ൻ, നി​ഷ ഷാം​നാ​ഥ്, രേ​ഖ സ​തീ​ശ​ൻ, സി​ഡി​എ​ഫ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ ബി​നീ​ഷ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ജ​സീ​ന ജിം​ഷാ​ദ് എ​ന്നി​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up