x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ശ​ങ്ക​ര​ൻ​കു​ട്ടി
Published: August 28, 2026 01:21 PM IST | Updated: August 28, 2026 01:22 PM IST

മെ​ഗാ തി​രു​വാ​തി​ര

ഹൂ​സ്റ്റ​ൺ: ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര വി​ശ്വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ റോ​സെ​ൻ​ബെ​ർ​ഗി​ലു​ള്ള എ​പി​ക് സെ​ന്‍റ​റി​ൽ തി​രു​വോ​ണം ഉ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 23ന് ​ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം, ക​ള​രി​പ്പ​യ​റ്റ് തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മാ​വേ​ലി​ത്ത​മ്പു​രാ​നെ ആ​ഘോ​ഷ​പൂ​ർ​വം സ്വീ​ക​രി​ച്ച​ത്. 270 പേ​ർ ഒ​രേ വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും താ​ള​ത്തി​ലും അം​ഗ​ച​ല​ന​ങ്ങ​ളി​ലു​മാ​യി അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ മ​ഞ്ജു​നാ​ഥ്, ജ​ഡ്ജി സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ക്ഷേ​ത്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വ​മ്പ​ൻ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്ര പാ​ച​ക​ശാ​ല​യി​ൽ ഒ​രു​ക്കി​യ മെ​ഗാ സ​ദ്യ​യും ശ്ര​ദ്ധേ​യ​മാ​യി.

ഏ​ക​ദേ​ശം 35 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ സ​ദ്യ​യി​ൽ തൃ​ശൂ​ർ അ​മ്പി​സ്വാ​മി​യു​ടെ പാ​ല​ട​പ്ര​ഥ​മ​നും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 4,200ഓ​ളം അ​തി​ഥി​ക​ൾ​ക്ക് സ​ദ്യ ഒ​രു​ക്കി. വി​വി​ധ ഡാ​ൻ​സ് സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, സ്കി​റ്റു​ക​ൾ, മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ നി​റം പ​ക​ർ​ന്നു.

ഇ​തി​നി​ടെ ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള 8.5 ഏ​ക്ക​ർ സ്ഥ​ല​വും അ​തി​ലെ 8.5 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള സ്വ​ത്തും ശ്രീ ​മാ​ധ​വ​ൻ​പി​ള്ള സിപിഎ ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​താ​യി രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത് ആ​ഘോ​ഷ​വേ​ദി​യി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തി​നും പ്ര​ശം​സ​യ്ക്കും ഇ​ട​യാ​ക്കി.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ലെ സീ​നി​യ​ർ ലൈ​ഫ് മെ​മ്പ​ർ​മാ​രെ ജീ​വ​ൻ സാ​ധ​ന പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ക്ഷേ​ത്ര പ്ര​സി​ഡന്‍റ് ഡോ. ​രാ​മ​ദാ​സി​ന്‍റെ​യും സു​നി​ൽ നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

ആ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ ഹൂ​സ്റ്റ​ൺ നി​വാ​സി​ക​ൾ​ക്കും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​യി.

Tags : Houston SreeGuruvayurappanTemple Onam

Recent News

Corehub Up