x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ല; നി​റം മ​ങ്ങി മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 25, 2026 10:17 PM IST | Updated: August 25, 2026 10:17 PM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​ർ: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഓ​ണ​ക്കാ​ല​ത്ത് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ണാ​ഘോ​ഷ​ത്തി​നു നി​റം മ​ങ്ങി.

ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ളും രേ​ഖ​ക​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ലുണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കു വി​ന​യാ​യ​ത്. ബോ​ണ​സും ഉ​ത്സ​വബ​ത്ത​യും ല​ഭി​ക്കാ​താ​യ​തോ​ടെ ഇ​ത്ത​വ​ണ സാ​മ്പ​ത്തി​ക പരാ​ധീ​ന​ത​യി​ലാ​ണ് ഇ​വ​രു​ടെ ഓ​ണാ​ഘോ​ഷം.

ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​മ​യ​ത്തു ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര്‍. എ​ന്നാ​ല്‍, പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​യ​തോ​ടെ തീ​രു​മാ​നി​ച്ചി​രു​ന്ന പ​ദ്ധ​തി​ക​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​യി. സ​മ​യ​ത്തുത​ന്നെ ബി​ല്ലു​ക​ള്‍ എ​ല്ലാം സ​മര്‍​പ്പി​ച്ചിരു​ന്നെ​ന്നും ട്ര​ഷ​റി​യി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് മൂ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലും ഓ​ണം പേ​രി​നു മാ​ത്ര​മാ​യി.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up