x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വി​ൽ​പ​ന​യി​ൽ റെ​ക്കോ​ർ​ഡു​മാ​യി സ​പ്ലൈ​കോ; 35 ദി​വ​സ​ത്തി​ൽ നേ​ടി​യ​ത് 422 കോ​ടി

വെബ് ഡെസ്‌ക്
Published: August 25, 2026 10:08 PM IST | Updated: August 25, 2026 10:08 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ സ​പ്ലൈ​കോ​യി​ൽ റെ​ക്കോ​ർ​ഡ് ഓ​ണം വി​ൽ​പ​ന. ജൂ​ലൈ 22 മു​ത​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 422.17 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഇ​ത്ത​വ​ണ സ​പ്ലൈ​കോ നേ​ടി​യ​ത്.

ഇ​തി​ൽ 153.49 കോ​ടി രൂ​പ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ലൂ​ടെ​യും 268.89 കോ​ടി രൂ​പ നോ​ൺ-​സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ലൂ​ടെ​യു​മാ​ണ് നേ​ടി​യ​ത്. 2025ൽ ​ഓ​ണ​ക്കാ​ല​ത്തെ 35 ദി​വ​സ​ത്തെ ആ​കെ വി​റ്റു​വ​ര​വ് 385.42 കോ​ടി രൂ​പ​യാ​യി​രു​ന്നു.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ​പ്ലൈ​കോ​യു​ടെ വി​റ്റു​വ​ര​വി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മി​ക്ക സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ള്‍​ക്കും വി​ല വ​ര്‍​ധി​പ്പി​ക്കാ​തെ​യും പ​ല​തി​നും വി​ല​കു​റ​ച്ചി​ട്ടും ഈ ​നേ​ട്ട​ത്തി​ലെ​ത്താ​നാ​യ​ത് ജ​ന​ങ്ങ​ള്‍ സ​പ്ലൈ​കോ​യെ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ള്‍ ആ​ശ്ര​യി​ച്ച​തി​നാ​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Tags : Supplyco Onam Sale Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up