x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴ്‌വ​സ്തു​ക്കളി​ല്‍ വി​രി​ഞ്ഞ​ത് അ​പൂ​ര്‍​വ ചാ​രു​ത​യു​ള്ള ഓ​ണം

വെബ് ഡെസ്ക്
Published: August 25, 2026 10:46 PM IST | Updated: August 25, 2026 10:46 PM IST

ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് ഹ​രി​ത​കർമസേ​നാം​ഗ​ങ്ങ​ള്‍ അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ളും പു​ന​രു​പ​യോ​ഗ ഉ​ത്പ​ന്ന​ങ്ങ​ളും കൊ​ണ്ട് നി​ര്‍​മി​ച്ച പൂ​ക്ക​ളം.

ഇടു​ക്കി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​രി​ത ഓ​ണം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ നി​ര്‍​മി​ച്ച പൂ​ക്ക​ളം ശ്ര​ദ്ധേ​യ​മാ​യി.

പൂ​ക്ക​ള്‍​ക്ക് പ​ക​രം അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ളും പു​ന​രു​പ​യോ​ഗ ഉ​ത്പ​ന്ന​ങ്ങ​ളുംകൊ​ണ്ട് നി​ര്‍​മി​ച്ച പൂ​ക്ക​ളം ആ​ശ​യ​ങ്ങ​ള്‍ കൊ​ണ്ടും മ​നോ​ഹാ​രി​ത കൊ​ണ്ടും സ​മ്പു​ഷ്ട​മാ​യി. മാ​വേ​ലി ഒ​രു പ്ലാ​സ്റ്റി​ക് ബോ​ട്ടി​ല്‍ ബി​ന്നി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ശു​ചി​ത്വ മി​ഷ​ന്‍ എം​ബ്ല​വും ഭൂ​മി​യും ഉ​ള്‍​പ്പെ​ടെ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളാ​ണ് ഹ​രി​തക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് പൂ​ക്ക​ള​​ത്തി​ലൂ​ടെ കോ​റി​യി​ട്ട​ത്.

ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഒ​രു​ക്കി​യ പൂ​ക്ക​ളം വി​വി​ധ നി​റ​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് അ​ട​പ്പു​ക​ള്‍, കു​പ്പി​ക​ള്‍, തു​ണി​ക​ള്‍, മു​ത്തു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മി​ച്ച​ത്. ആ​റു കി​ലോ​ വ​രു​ന്ന വി​വി​ധ പാ​ഴ്‌വ​സ്തു​ക്ക​ളാ​ണ് മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​മാ​യി മാ​റി​യ​ത്. പ​തി​മൂ​ന്ന് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഹ​രി​തക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് പൂ​ക്ക​ളം നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്

വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ റീ​ന​മോ​ള്‍ ചാ​ക്കോ​യാ​ണ്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ന്‍ ഷി​ബി, ഭ​ര​ണ​സ​മി​തി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ​സ്മ​ല്‍ ജ​ലാ​ല്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ഡാ​നി​യേ​ല്‍ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ ഈ ​പൂ​ക്ക​ളം നി​ര്‍​മി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up