x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്ക് കോ​വ​ള​ത്ത് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 22, 2026 02:19 AM IST | Updated: August 22, 2026 02:19 AM IST

കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റെ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ വി​ളം​ബ​ര പ​താ​ക ഘോ​ഷ​യാ​ത്ര എം .​ആ​ര്‍. ബൈ​ജു എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റെ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ വി​ളം​ബ​ര പ​താ​ക ഘോ​ഷ​യാ​ത്ര​യ്ക്ക് അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കോ​വ​ള​ത്ത് തു​ട​ക്ക​മാ​യി. കോ​വ​ളം എം​എ​ല്‍​എ എം. ​വി​ന്‍​സെ​ന്‍റ് പ​താ​ക ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം.ആ​ര്‍. ബൈ​ജു എം​എ​ൽ​എ ഘോ​ഷ​യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര നാ​ളെ ക​ന​ക​ക്കു​ന്നി​ലാ​ണ് സ​മാ​പി​ക്കു​ക. തു​ട​ര്‍​ന്ന് ടൂ​റി​സം മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ് ക​ന​ക​ക്കു​ന്നി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും. 24 ന് ​ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ​ര്‍​ക്കാ​ര്‍ കോ​വ​ള​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എം. ​വി​ന്‍​സെ​ന്‍റ് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ബീ​ച്ച് ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന നി​ല​യി​ല്‍ കോ​വ​ള​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന തീ​രു​മാ​ന​മാ​ണി​ത്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വ​ള​ത്ത് വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര വ​ര്‍​മ ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മെ​ഗാ ഷോ​ക​ളും ന​ട​ക്കും. കോ​വ​ള​ത്തി​ന​ടു​ത്തു​ള്ള വെ​ള്ളാ​റി​ലെ കേ​ര​ള ആ​ര്‍​ട്സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജ്, സി​നി​മാ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ശ​സ്ത​മാ​യ 'കി​രീ​ടം പാ​ലം' എ​ന്നി​വി​ട​ങ്ങ​ളി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ച​ട​ങ്ങി​ല്‍ എം ​ആ​ര്‍. ബൈ​ജു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍ കെ ​എ​സ്. സു​ധീ​ര്‍ ഖാ​ന്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍. ജി ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

24 ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി .​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 30 ന് ​ഉ​പ​രാ​ഷ്ട്ര​പ​തി സി .​പി. രാ​ധാ​കൃ​ഷ്ണ​ന്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന വ​ര്‍​ണ്ണാ​ഭ​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ക്കും.​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ മാ​ത്രം 35 വേ​ദി​ക​ളി​ലാ​യി 3000 ത്തി​ല​ധി​കം ക​ലാ​കാ​ര​ന്‍​മാ​ര്‍ പ​ങ്കെ​ടു​ക്കും.

.

Tags : Nattuvishesham District News Onam Vilambara Ghosha Yatra

Recent News

Corehub Up