x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ വാ​തി​ൽ തു​റ​ന്ന് തെറിച്ചു വീ​ണ് യു​വ​തി​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 22, 2026 02:59 AM IST | Updated: August 22, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ വാ​തി​ൽ തു​റ​ന്ന് പുറത്തേക്ക് തെറിച്ചു വീ​ണ് യു​വ​തി​ക്ക് പ​രി​ക്ക്.‌

ശ്രീ​കാ​ര്യം സ്വ​ദേ​ശി മു​ബീ​ന (29) നാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. ശ്രീ​കാ​ര്യം ഇ​ളം​കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.15 നാ​ണ് സം​ഭ​വം. ശ്രീ​കാ​ര്യ​ത്തു​നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​നു സ​മീ​പം യാ​ത്ര ചെ​യ്തി​രു​ന്ന മു​ബീ​ന വാ​തി​ൽ തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​ക്ക് പ​രി​ക്കേ​റ്റ മു​ബീ​ന​യെ അ​തേ ബ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : Nattuvishesham District News Priyadarshini falls out bus door

Recent News

Corehub Up