പിടിയിലായവർ.
കൊല്ലം: ‘ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി, വില്പനയ്ക്കായി വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും ശക്തികുളങ്ങര പോലീസും ചേര്‍ന്ന് പിടികൂടി.
കാവനാട് എടപ്പാടം കെആര്‍എന്‍ നഗര്‍ ഗ്രീഷ്മം വീട്ടില്‍ മാഹിന്‍ (27), ശക്തികുളങ്ങര, കന്നിമേല്‍ച്ചേരി, മുട്ടറ വടക്കതില്‍ അഭിമന്യു (23), കന്നിമേല്‍ച്ചേരി പൂവന്‍പുഴ തറയില്‍ വീട്ടില്‍ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കാവനാട് കെആര്‍എന്‍ നഗറിലെ വാടകവീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്ന് 3.040 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.സ്വന്തം ഉപയോഗത്തിനും ചില്ലറ വില്പനക്കായാണ് ലഹരി സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതികളില്‍ ഒന്നാം പ്രതി മാഹിന്‍, മൂന്നാം പ്രതി രാജേഷ് എന്നിവര്‍ നരഹത്യാശ്രമം, തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ മുമ്പും പ്രതികളാണ്.
എസ്ഐമാരായ ഗോപകുമാര്‍, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ശക്തികുളങ്ങര പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ എഎസ്ഐ ബിന്ദു എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Tags : Nattuvishesham District News Three youths arrested